1 രക്ഷകാ ഇടയനെ-പോൽ നീ നടത്തുകെ-ങ്ങളെ
നല്ല മേച്ചിൽ നല്കി എന്നും നിൻ വേ-ലക്കൊരുക്കുകേ
വാഴ്ത്തപ്പെട്ട യേശുനാഥാ ഞങ്ങൾ എന്നും നിന്റേതാം
വാഴ്ത്തപ്പെട്ട യേശുനാഥാ ഞങ്ങൾ എന്നും നി-ന്റേതാം
2 മെച്ചമായ കൂട്ടു നല്കി വഴി കാട്ടി-യാക നീ
തെറ്റി പാപം ചെയ്തിടാതെ നിൻ കുഞ്ഞാടെ പോറ്റൂ നീ
വാഴ്ത്തപ്പെട്ട യേശുനാഥാ യാചിക്കുമ്പോൾ കേൾക്കണേ
വാഴ്ത്തപ്പെട്ട യേശുനാഥാ യാചിക്കുമ്പോൾ കേ-ൾക്കണേ
3 സാധുവായ, പാപി എന്നെ വാഗ്ദത്തം പോൽ ഏറ്റുകൊൾ
സ്വീക-രിച്ചു ശുദ്ധി നല്-കി വിടുവിപ്പാൻ ശക്തൻ നീ
വാഴ്ത്തപ്പെട്ട യേശുനാഥാ വേഗം തേടും നിൻ പാദം
വാഴ്ത്തപ്പെട്ട യേശുനാഥാ വേഗം തേടും നിൻ-പാദം
4 തേടാം തന്റെ സ്നേഹം നമ്മൾ, തന്റെ ഇഷ്ടം ചെയ്തിടാം
വാഴ്ത്തപ്പെട്ട ര-ക്ഷ-കന്റെ സ്നേഹം ഉള്ളിൽ നിറയ്ക്കാം
വാഴ്ത്തപ്പെട്ട യേശുനാഥാ സ്നേഹിക്കും നിൻ സ്നേഹം പോൽ
വാഴ്ത്തപ്പെട്ട യേശുനാഥാ സ്നേഹിക്കും നിൻ സ്നേഹം പോൽ