1 ര-ക്ഷകൻ നയി-ച്ചിടു-മ്പോൾ,
മുട്ടില്ല പിന്നൊന്നിനും,
ശങ്ക വേണ്ട, തൻ ദയയിൽ,
ആരുള്ളൂ വേറാശ്രയം?
സ്വർഗ്ഗ ശാ-ന്തി ദിവ്യാശ്വാ-സം-
തന്നിൽ ആ-ശ്രയിച്ചീടും!
എന്തു ക-ഷ്ടം നേരിട്ടാലും,
നിർവ്വഹിക്കും താൻ ന-ന്നായ്!
എന്തു ക-ഷ്ടം നേരിട്ടാലും,
നിർവ്വഹിക്കും താൻ ന-ന്നായ്!
2 ര-ക്ഷകൻ നയി-ച്ചിടു-മ്പോൾ,
ദുർഘട-ത്തിൽ ആർപ്പിടും.
ശോധന-യിൽ നൽകും കൃ-പ,
ജീവ അ-പ്പം തന്നിടും.
കാലുകൾ പതറിയാലും,
എൻ ആത്മം ദാഹിച്ചാലും,
പാറയിൽ നിന്നും ഒഴു-കും,
ആനന്ദത്തിൻ ഉ-റ-വ!
പാറയിൽ നിന്നും ഒഴുകും,
ആനന്ദത്തിൻ ഉ-റ-വ!
3 ര-ക്ഷകൻ നയി-ച്ചിടു-മ്പോൾ,
സ്നേഹത്തി-ന്റെ പൂർണ്ണത!
പൂർണ്ണ ശാ-ന്തി തൻ വാഗ്ദാ-നം
മേൽ ലോകേ പിതാ വീട്ടിൽ
എന്നാത്മം അമർത്യമാ-യാൽ
ചേരും ഞാൻ നിത്യ-ത-യിൽ
ഇതൊന്നേ എൻ അന്ത്യ ഗാ-നം,
യേശു നയിച്ചീടുന്നു!
ഇതൊന്നേ എൻ അന്ത്യ ഗാ-നം,
യേശു നയിച്ചീടുന്നു!