Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14959 | The Cyber Hymnal#14960 | 14961 |
Text: | രക്ഷകാ എന്നിൽ |
Author: | Unknown |
Tune: | I AM THINE |
Composer: | William Howard Doane |
Media: | MIDI file |
1 രക്ഷകാ എന്നിൽ—നീ വസിപ്പാനായ്
എൻ സ്വയം നിന്നോടൊന്നായ്
ക്രൂശിക്കപ്പെട്ടെ-ന്നുള്ളതെപ്പോഴും
വാസ്തവമായ്ത്തീരട്ടെ
പല്ലവി:
നിന്നിലു-ള്ള വിശ്വാസം മൂലം
എന്നും ഞാൻ-ജീവിച്ചീടാൻ
തന്നരുൾ നിൻ-ആത്മ-ദാനം മേൽക്കുമേൽ
എന്നരുമ-നാഥനെ
2 ക്രൂശിതമായ-ജീവിതമെന്നിൽ
ശാശ്വതമായുണ്ടാവാൻ
എൻ പ്രയത്നത്താൽ-യാതൊരിക്കലും
സാദ്ധ്യമല്ലെൻ കർത്താവേ! [പല്ലവി]
3 നിൻ വചനം എൻ-ആത്മഭോജനം
ആവതിന്നു നാൾക്കുനാൾ
വിശുദ്ധാത്മാവിൻ വെളിച്ചം എന്നിൽ
വിളങ്ങീടണം എന്നും [പല്ലവി]
4 കർത്തനെയെന്നിൽ-സ്വാതന്ത്ര്യമായ് നീ
നിത്യം നിൻ വ്യാപാരങ്ങൾ
ശക്തിയായ് നട-ത്തുന്നതിനായി
കാക്കേണം സ്വയം ക്രൂശിൽ [പല്ലവി]
5 ഉയിർപ്പിൻ ശക്തി ഊർജിതമായെൻ
ജീവിതത്തിലുണ്ടാവാൻ
പഴയ മർത്ത്യൻ-സതതം ശവ-
ക്കുഴിയിൽ കിടക്കട്ടെ [പല്ലവി]
6 ക്രൂശിൻ ദിവ്യ-രഹസ്യം എന്റെ
നിമിഷം പ്രതിയുള്ള
അനുഭവമായ്-ദിനവും തീരാൻ
അനുഗ്രഹമേകണം [പല്ലവി]
7 ദിവസേന ഞാൻ-മരിക്കുന്നെന്നു
ദിവ്യവാസ്തവമാവാൻ!
യേശുവിൻ മൃത്യു എൻ ശരീരത്തിൽ
ഞാൻ സദാ വഹിക്കട്ടെ. [പല്ലവി]
Text Information | |
---|---|
First Line: | രക്ഷകാ എന്നിൽ—നീ വസിപ്പാനായ് |
Title: | രക്ഷകാ എന്നിൽ |
Author: | Unknown |
Refrain First Line: | നിന്നിലു-ള്ള വിശ്വാസം മൂലം |
Copyright: | Public Domain |
Tune Information | |
---|---|
Name: | I AM THINE |
Composer: | William Howard Doane |
Key: | A♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |