14690 | The Cyber Hymnal#14691 | 14692 |
Text: | തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ |
Author: | Elizabeth Cecelia Douglas Clephane |
Translator: | Simon Zachariah |
Tune: | [തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-] |
Composer: | Ira David Sankey |
Media: | MIDI file |
1 തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-
എന്നാലൊരെണ്ണം ഉഴന്നലഞ്ഞുപോയ് പൊൻ വാതിലുകൾക്കകലെ,
വിദൂരെയാ പാഴ് മല തന്നിലായ് വിദൂരെ ഇടയനു അന്യനായ്-
വിദൂരെ ഇടയനു അന്യനായ്…
2 തൊണ്ണൂറ്റിയൊൻപതും നിൻ വകയാം നാഥാ അത് പോരായോ?
എന്നാൽ മൊഴിഞ്ഞു ആ നല്ലിടയൻ മറ്റൊന്നലഞ്ഞു പോയ് -
പാത വളരെ ദുർഘടമാം എന്നാലും ഞാൻ തേടുമെൻ ആടിനായ്
എന്നാലും ഞാൻ പോകുമെൻ ആടിനായ്…
3 ആരുമൊരിക്കലും അറിഞ്ഞതില്ല താൻ താണ്ടിയ ആഴങ്ങൾ!
നാഥൻ കടന്നു പോയ കൂരിരുൾ നഷ്ടപ്പെട്ടൊരാടിനായ്.
വിദൂരെയായ് കേട്ടതിൻ രോദനം ദയനീയം മരണമോ ആസ്സന്നം,
ദയനീയം മരണമോ ആസ്സന്നം…
4 നാഥാ നിൻ രക്തത്തിൻ തുള്ളികൾ നീ താണ്ടിയ പാതയിൽ!
വീണ്ടെടുപ്പാനായ് നീ ചിന്തിയതാം ഇടയൻ തൻ ആടിനായ്.
നാഥാ നിൻ പാണികൾ മുറിഞ്ഞുവോ, ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം
ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം
5 ഇടി മുഴങ്ങും ആ മാമലയിൽ തല കീഴാം പാറയിൽ-
മുഴങ്ങി സ്വർഗ്ഗത്തിലേക്കാർപ്പുവിളി, കണ്ടേൻ എൻ ആടിനെ
മാലാഘമാർ സ്വർഗ്ഗേ അതേറ്റുപാടി മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ
മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ.
Text Information | |
---|---|
First Line: | തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ |
Title: | തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ |
English Title: | There were ninety and nine that safely lay |
Author: | Elizabeth Cecelia Douglas Clephane (1868) |
Translator: | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-] |
Composer: | Ira David Sankey (1874) |
Key: | A♭ Major |
Copyright: | Public Domain |