14690. തൊട്ടിലിലാട്ടും പൈതലോ

1 തൊട്ടിലിലാട്ടും പൈ-ത-ലോ,
തൻ വേ-ല-ക്കായ്!
പാപമില്ലാത്തോൻ വന്നല്ലോ-
തൻ ശുശ്രൂഷക്കായി ഇന്നി-പ്പോൾ-
തൻ ഭോ-ജന-മോ കാ-ട്ടു-തേൻ!

2 പാഴ് മരുഭൂവിൻ ഗു-ഹ-യിൽ-
വൻ പാ-റ-മേൽ,
മാറ്റൊലി മാത്രം കേൾ-ക്കു-ന്നു,
തേനീച്ച കൂടിൻ ആ-ര-വം-
പർവ്വത ചോലാ നാ-ദ-വും!

3 വൻ ദൃഢ ഗാത്രൻ യോ-ഹ-ന്നാൻ-
തൻ വ-സ്ത്ര-മോ-
ഒ-ട്ടകരോമം തൻ ദേഹേ,
വൃത്തിയായ് മുറ്റും ചുറ്റുന്നു;
ഭക്ഷണമോ നൽ കാ-ട്ടു-തേൻ!

4 ആശയാൽ ആത്മം നീറുന്നു-
ര-ക്ഷ-പ്പെ-ടാൻ.
സാത്താൻ തൻ കയ്യിൽ വീഴാതെ-
ദേശം മനം മാ-റ്റീ-ടുവാൻ;
മക്കൾ പിതാവിൽ ചേർ-ന്നീ-ടാൻ!

5 സൃഷ്ടി കർത്താവാം താതനു-
സ്തോ-ത്രം പാടാം.
വൻ ക്ഷമ നൽകും പുത്രനും,
നൽ വഴി കാട്ടും ആത്മന്നും,
എന്നെന്നും സ്തോത്രം അ-ർപ്പി-ക്കാം!

Text Information
First Line: തൊട്ടിലിലാട്ടും പൈ-ത-ലോ
Title: തൊട്ടിലിലാട്ടും പൈതലോ
English Title: Now from his cradle comes the child
Author: Charles Coffin
Translator (English): Isaac Williams
Translator (Malaylam): Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [തൊട്ടിലിലാട്ടും പൈ-ത-ലോ]
Composer: Joe Uthup (2017)
Key: g minor
Copyright: Public Domain



Media
MIDI file: MIDI

Suggestions or corrections? Contact us