If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
1 ആശ്ശിസ്സാം മാരി ഉണ്ടാകും ആനന്ദവഗ്ദത്തമേ മേല്‍ നിന്നു രക്ഷകന്‍ നല്‍കും ആശ്വാസ കാലങ്ങളെ
പല്ലവി: ആശ്ശിസ്സാം മാരി ആശിഷം പെയ്യണമേ കൃപകള്‍ വീഴുന്നു ചാറി വന്‍ മഴ താ ദൈവമേ
2 ആശ്ശിസ്സാം മാരി ഉണ്ടാകും വീണ്ടും നല്ലുണര്‍വ്വുണ്ടാം കുന്നു പള്ളങ്ങളിന്മേലും വന്‍ മഴയിന്‍ സ്വരം കേള്‍ [പല്ലവി]
3 ആശ്ശിസ്സാം മാരി ഉണ്ടാകും ഹാ! കര്‍ത്താ ഞങ്ങള്‍ക്കും താ ഇപ്പോള്‍ നിന്‍ വഗ്ദത്തമോര്‍ത്തു നല്‍വരം തന്നീടുക [പല്ലവി]
4 ആശ്ശിസ്സാം മാരി ഉണ്ടാകും എത്ര നന്നിന്നു പെയ്കില്‍ പുത്രന്റെ പേരില്‍ തന്നാലും ദൈവമേ ഇന്നേരത്തില്‍ [പല്ലവി]
5 ആശ്ശിസ്സാം മാരി ഉണ്ടാകും കര്‍ത്തനില്‍ ആശ്രയിക്കില്‍ ആശ്വാസ കാലമുണ്ടാകും തന്‍ വഴിയില്‍ ഗമിക്കില്‍* [പല്ലവി]Source: The Cyber Hymnal #14454