Author: Mosa Valsalam Hymnal: The Cyber Hymnal #15033 Meter: 6.6.8.6 D First Line: സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ Refrain First Line: ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ Lyrics: 1 സാന്നിദ്ധ്യം ആകേണം, കര്‍ത്താധി കര്‍ത്തനേ
ഈ യോഗം ഇന്നു കേള്‍ക്കേണം, നിന്‍ ശക്തി വാക്കിനെ
പല്ലവി:
ജീവന്‍ നല്‍കീടേണം, വന്ദിക്കും നേരമേ,
ആശീര്‍വാദം നല്‍കീടേണം, കാരുണ്യ വാരിധേ
2 സാന്നിദ്ധ്യം ആകേണം, നിന്‍ നാമം വാഴട്ടെ,
നിന്‍ സ്നേഹം ഓരോ നെഞ്ചകം, ജ്വലിച്ചു വീശട്ടെ— [പല്ലവി]
3 സാന്നിദ്ധ്യം ആകേണം, നിന്‍ വാക്യം കേള്‍ക്കയില്‍
നിന്‍ ആശീര്‍വ്വാദം നല്‍കേണം, ജീവ വിശ്വാസത്തില്‍— [പല്ലവി]
4 സാന്നിദ്ധ്യം ആകേണം, നിന്‍ ആത്മശക്തിയും,
മഹത്വം നിന്റേതാകേണം, ഞങ്ങള്‍ക്കു രക്ഷയും— [പല്ലവി] Languages: Malayalam Tune Title: MIDLANE
സാന്നിദ്ധ്യം ആകേണം