15040. സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ

1 സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ,
രക്ഷയ്ക്കും ശക്തിയ്ക്കും, വാഴ്ത്തവനെ എന്‍ മനമേ
കേള്‍ക്കുന്നോരേ, തന്‍ ആലയെ വരുവിന്‍
ആനന്ദാല്‍ ആരാധിച്ചീടാം.

2 സ്തോത്രം നാഥാ! സര്‍വ്വം ഭരിച്ചു വാഴുന്ന നാഥാ,
തന്‍ ചിറകിന്‍ കീഴെ സൌഖ്യമായ് പാര്‍ത്തീടുന്നോനേ
കാണുന്നില്ലേ, നിന്നുടെ ആവശ്യങ്ങള്‍
നിറവേറ്റുന്നു തന്‍ വാഴ്വാല്‍

3 സ്തോത്രം നാഥാ! നമ്മെ അത്ഭുതാല്‍ നിര്‍മ്മിച്ചവനെ
ശക്തിബലം നല്‍കി വീണിടാതെ പാലിച്ചോനെ
ദുഖത്തിലും ആവശ്യവേളയിലും
തന്‍ ചിറകില്‍ മറച്ചില്ലേ

4 സ്തോത്രം നാഥാ! അഭിവൃദ്ധിയാല്‍ പോഷിപ്പിച്ചോനെ,
തന്‍ കരുണ എന്നെ നിശ്ചയം പിന്തുടര്‍ന്നീടും
ധ്യാനിക്കുവിന്‍! തന്നാല്‍ അസാധ്യമെന്തു?
തന്‍ സ്നേഹത്താല്‍ മറയ്ക്കുമ്പോള്‍

5 സ്തോത്രം നാഥാ! കൊടുങ്കാറ്റും വന്‍ പോരും വരുമ്പോള്‍,
ശത്രുവിന്നസ്ത്രങ്ങള്‍ എന്‍ ചുറ്റും പറന്നീടുമ്പോള്‍
തടുക്കും താന്‍, നല്‍കും തന്‍ സമാധാനം
വന്‍ കാറ്റിലും ചുഴിയിലും

6 സ്തോത്രം നാഥാ! മുറ്റുംപാപാകന്ധകാരം വരുമ്പോള്‍
ദുഷ്ടതയേറുമ്പോള്‍, നീതിമാന്മാര്‍ പതറുമ്പോള്‍
നിന്‍ പ്രഭയാല്‍ ഇരുട്ടകറ്റീടുമ്പോള്‍
ശുദ്ധര്‍ നിന്നെ വാഴ്ത്തീടുമ്പോള്‍

7 സ്തോത്രം നാഥാ! നിന്നെഎന്നുള്ളം സ്തുതിച്ചീടുമ്പോള്‍
സൃഷ്ടിഗണങ്ങളെ വന്നു കൂടി സ്തുതിച്ചാര്‍പ്പിന്‍
എല്ലാ നാവും, ആമ്മേന്‍ എന്നാര്‍ത്തീടട്ടെ
ആനന്ദാല്‍ വണങ്ങിടട്ടെ

Text Information
First Line: സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ
Title: സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ
English Title: Praise to the Lord, the Almighty, the king of creation
Author: Joachim Neander
Translator (English): Catherine Winkworth
Translator (Malayalam): Simon Zachariah
Meter: 14.14.4.7.8
Language: Malayalam
Copyright: Public Domain
Tune Information
Name: LOBE DEN HERREN
Meter: 14.14.4.7.8
Key: G Major or modal
Source: Stralsund Gesangbuch, 1665
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.