15010. വേദ വെളിച്ചത്തില്‍, നാഥന്‍ പാതെ പോകില്‍

1 വേദ വെളിച്ചത്തില്‍, നാഥന്‍ പാതെ പോകില്‍-
താന്‍ ചൊരിയും മഹത്വം മാര്‍ഗ്ഗേ.
തന്റെ ഇഷ്ടം ചെയ്താല്‍ നാഥന്‍ ചേര്‍ത്തുകൊള്ളും,
ആശ്രയിച്ചാല്‍, അനുസരിച്ചാല്‍.

ആശ്രയിക്കാ, നീ അനുസരിക്ക-
യേശുവില്‍ ഉല്ലസിപ്പാന്‍ മാര്‍ഗ്ഗം വേറെ ഇല്ലാ.

2 അന്ധകാരം മൂടാ, മേഘം വാനില്‍ വരാ-
അവന്‍ പുഞ്ചിരി മായ്ക്കുമെല്ലാം.
സംശയഭയം പോം, നെടുവീര്‍പ്പും പോകും,
ആശ്രയിച്ചാല്‍, അനുസരിച്ചാല്‍.

3 ചുമക്കേണ്ട ഭാരം, ഖേദം പങ്കിടേണ്ട-
പ്രതിഫലം തന്നീടുമവന്‍.
കഷ്ട നഷ്ടങ്ങളും, ക്രൂശ്ശിന്‍ വേദനയും,
അകന്നീടും അനുസരിച്ചാല്‍.

4 തന്റെ വാത്സല്ല്യത്തെ നാ മറിയുന്നതോ-
സ്വയം യാഗമായ്‌ അര്‍പ്പിക്കുമ്പോള്‍,
തന്റെ കരുണയും തന്റെ വാത്സല്ല്യവും,
അറിയും നാം അനുസരിച്ചാല്‍.

5 നാഥന്‍ പാദാന്തികെ നല്‍കും കൂട്ടയ്മയോ-
നാഥന്‍ ചാരെ നടക്കുന്നതോ-
അവന്‍ വാക്കു കേട്ടു, അവന്‍ പാതെ പോകില്‍,
ഭയമേശാ അനുസരിച്ചാല്‍.

Text Information
First Line: വേദ വെളിച്ചത്തില്‍, നാഥന്‍ പാതെ പോകില്‍
Title: വേദ വെളിച്ചത്തില്‍, നാഥന്‍ പാതെ പോകില്‍
English Title: When we walk with the Lord
Author: John Henry Sammis
Translator: Simon Zachariah
Refrain First Line: ആശ്രയിക്കാ, നീ അനുസരിക്ക
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.