15009. വേണം നിന്നെ സദാ

1 വേണം നിന്നെ സദാ-കൃപാ നാഥാ
അന്യരിൻ വാക്കൊന്നും-ശാന്തി നൽകാ

പല്ലവി:
വേണം മേ* നിന്നെ വേണം-എന്നേരവും വേണം
വന്നേൻ നിൻ മുൻപിൽ നാഥാ,-ആശിഷം താ

2 വേണം നിന്നെ സദാ-കൂടെ പാർക്ക
പരീക്ഷ നിസ്സാരം-നീ ഇങ്ങെങ്കിൽ [പല്ലവി]

3 വേണം നിന്നെ സദാ-സുഖേ, ദുഃഖേ
വന്നു നീ പാർക്കായ്കിൽ-ജീവൻ വൃഥാ [പല്ലവി]

4 വേണം നിന്നെ സദാ നിൻ ജ്ഞാനം താ
നിൻ വാഗ്ദാനമെന്നിൽ-നിവർത്തിക്ക [പല്ലവി]

5 വേണം നിന്നെ സദാ-പരിശുദ്ധാ
നിൻ സ്വന്തമാക്കെന്നെ-ദൈവപുത്രാ [പല്ലവി]

* മേ = എനിക്കു

Text Information
First Line: വേണം നിന്നെ സദാ-കൃപാ നാഥാ
Title: വേണം നിന്നെ സദാ
English Title: I need Thee every hour, most gracious Lord
Author: Annie Sherwood Hawks
Translator: Unknown
Refrain First Line: വേണം മേ* നിന്നെ വേണം-എന്നേരവും വേണം
Language: Malayalam
Copyright: Public Domain
Tune Information
Name: [വേണം നിന്നെ സദാ-കൃപാ നാഥാ]
Composer: Robert Lowry
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.