14977. വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക കാര്യങ്ങള്‍

1 വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക കാര്യങ്ങള്‍
യേശുവിന്‍ വന്‍ മഹത്വം- തന്‍ സ്നേഹ വാത്സല്ല്യം!
വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-അതെത്ര സത്യമാം
തൃപ്തിയരുളും സാക്ഷ്യം മറ്റെന്തിനേക്കാളും

പല്ലവി:
വര്‍ണ്ണിക്കും ഞാനെന്‍ സാക്ഷ്യം, സ്വര്‍ ഗ്ഗേ അതെന്റെ ലക്‌ഷ്യം
വര്‍ണ്ണിക്ക മാത്രം ലക്‌ഷ്യം യേശുവിന്‍ സ്നേഹത്തെ

2 വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം അതത്ഭുതമത്രേ
തങ്ക സങ്കല്പ്പത്തെക്കാള്‍ അതുല്ല്യമേയതു
ഞാന്‍ വണ്ണിക്കുമെന്‍ സാക്ഷ്യം വന്‍ നേട്ടം ഞാന്‍ നേടി
അതൊന്നു കൊണ്ടു മാത്രം ഞാന്‍ വര്‍ണ്ണിക്കും വീണ്ടും. [പല്ലവി]

3 വര്‍ണ്ണിക്കും വീണ്ടുംസാക്ഷ്യം ഞാന്‍ എന്നും ആമോദാല്‍
വര്‍ണ്ണിച്ചീടുമ്പോള്‍ വീണ്ടും മധുര്യമേറുന്നു.
ഞാന്‍ വര്‍ണ്ണിക്കുമെന്‍സാക്ഷ്യം ഹാ കേട്ടിടാത്തോര്‍ക്കായ്
രക്ഷയരുളും വാര്‍ത്ത നല്‍ ദൈവ വചനം. [പല്ലവി]

4 വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം ആസ്വദിപ്പോര്‍ക്കെല്ലാം
ദാഹം വിശപ്പും മാറ്റും ശ്രവിക്കുന്നോര്‍ക്കെല്ലാം
മഹത്വദര്‍ശനത്തില്‍ ഞാന്‍ പാടും നല്‍ ഗാനം
ഞാന്‍ എന്നും സ്നേഹിച്ചീടും പുരാതന സാക്ഷ്യം. [പല്ലവി]

Text Information
First Line: വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക കാര്യങ്ങള്‍
Title: വര്‍ണ്ണിക്കും ഞാന്‍ എന്‍ സാക്ഷ്യം-മേല്‍ ലോക കാര്യങ്ങള്‍
English Title: I love to tell the story of unseen things above
Author: A. Katherine Hankey
Translator: Simon Zachariah
Refrain First Line: വര്‍ണ്ണിക്കും ഞാനെന്‍ സാക്ഷ്യം, സ്വര്‍ ഗ്ഗേ അതെന്റെ ലക്‌ഷ്യം
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.