14891. മുറ്റും വെടിപ്പാക്കാൻ

1 മുറ്റും വെടിപ്പാക്കാൻ എന്നെ ക്ഷണിക്കും നിൻ
ഇമ്പ സ്വരം ഞാൻ കേൾക്കുന്നു കഴുകെന്നെ നാഥാ

പല്ലവി:
നിങ്കലേക്കു ഞാൻ വരുന്നു നാഥാ
കാൽവറി പ്രവാഹത്താൽ കഴുകെന്നെ നാഥാ

2 അശക്തൻ ദോഷി ഞാൻ നിൻ കൃപ നല്കുക
നിൻ രക്തമെൻ പാപക്കറ നീക്കി ശുദ്ധി നൽകും [പല്ലവി]

3 വിശ്വാസം സ്നേഹവും സന്തോഷം ആശയും
പൂർണ്ണമാം സമാധാനവും ദാനം ചെയ്ക കർത്താ [പല്ലവി]

4 നിത്യം കൃപ നൽകി ഉറപ്പിക്കെന്നെ നീ
രക്ഷണ്യ വേല രക്തത്താൽ നിവർത്തിക്ക ദേവാ [പല്ലവി]

5 സ്വാതന്ത്ര്യം നൽകുക സാക്ഷിപ്പാൻ ശക്തി താ
വാഗ്ദത്തങ്ങൾ നിവർത്തിക്ക സ്നേഹിതാ രക്ഷകാ [പല്ലവി]

6 വീണ്ടെടുപ്പിൻ വില പാവന രക്തത്താൽ
നീതി കൃപ ശ്രേഷ്ഠ ദാനം ഏഴയ്ക്കു നൽകുകേ [പല്ലവി]

Text Information
First Line: മുറ്റും വെടിപ്പാക്കാൻ എന്നെ ക്ഷണിക്കും നിൻ
Title: മുറ്റും വെടിപ്പാക്കാൻ
English Title: I hear thy welcome voice
Author: Lewis T. Hartsough (1872)
Translator: Unknown
Refrain First Line: നിങ്കലേക്കു ഞാൻ വരുന്നു നാഥാ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.