Hymnary.org will be unavailable February 11 (8PM-12AM EST) and February 12 (8PM-11PM EST) for system maintenance. Thank you for your patience.
Hide this message
14827 | The Cyber Hymnal#14828 | 14829 |
Text: | പാപം ചെയ്തതിനാ-ലുളവാം |
Author: | Unknown |
Tune: | DOWN AT THE CROSS |
Composer: | John Hart Stockton, 1813-1877 |
Media: | MIDI file |
1 പാപം ചെയ്തതിനാ-ലുളവാം
ശാപം പോക്കുവതിന്നു നൃണാം
പാരിൽ വന്നൊരു ര-ക്ഷകനാം
പല്ലവി:
യേശുമുമ്പിൽ വരിക
യേശു മുമ്പിൽ വരിക, വരിക,
യേശുമുമ്പിൽ വരിക,
കുരിശിലവൻ മരി-ച്ചു നിനക്കായ്
യേശുമുമ്പിൽ വരിക.
2 നിന്നുടെ യാതൊരു പുണ്യമതാൽ,
ഒന്നുമേ ഫലിക്ക; ആയതുമാൽ;
ഉണ്മയിൻ ജീർണ്ണമാം വസനം പോൽ,
യേശു മുമ്പിൽ വരിക— [പല്ലവി]
3 തന്നരികിൽ വരും ഏ-വനെയും,
തള്ളുകയില്ലവനൊരുനാളും,
നല്ലൊരു സഖിയി-ല്ലവനോളം,
യേശു മുമ്പിൽ വരിക- [പല്ലവി]
4 താങ്ങുന്നു രക്ഷകൻ വീണവരെ
ഉദ്ധരിച്ചീടുന്നു താണവരെ;
താത്വികരാക്കും താൻ അവരെ;
യേശു മുമ്പിൽ വരിക— [പല്ലവി]
5 ചിന്നി നിനയ്ക്കായ് തൻ രുധിരം,
വർ-ണ്ണിച്ചീടാ മനു-ജന്നധരം
തന്നുടെ സ്നേഹ-ത്തിൻ മധുരം
യേശു മുമ്പിൽ വരിക— [പല്ലവി]
6 മരണം പിടികൂടും മുമ്പിൽ,
ശരണം കൊള്ളുക നീ-യവനിൽ,
തരുമവ-നഭയം തൻ മടിയിൽ,
യേശു മുമ്പിൽ വരിക— [പല്ലവി]
7 ഇന്നവനേകുക നിൻ ഹൃദയം;
നിന്നിൽ വസിക്കുമ-വൻ സദയം;
വന്നു നിൻ ഭാഗ്യമ-തിന്നുദയം,
യേശു മുമ്പിൽ വരിക— [പല്ലവി]
Text Information | |
---|---|
First Line: | പാപം ചെയ്തതിനാ-ലുളവാം |
Title: | പാപം ചെയ്തതിനാ-ലുളവാം |
Author: | Unknown |
Refrain First Line: | യേശുമുമ്പിൽ വരിക |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | DOWN AT THE CROSS |
Composer: | John Hart Stockton, 1813-1877 |
Key: | A♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |