Thanks for being a Hymnary.org user. You are one of more than 10 million people from 200-plus countries around the world who have benefitted from the Hymnary website in 2024! If you feel moved to support our work today with a gift of any amount and a word of encouragement, we would be grateful.

You can donate online at our secure giving site.

Or, if you'd like to make a gift by check, please make it out to CCEL and mail it to:
Christian Classics Ethereal Library, 3201 Burton Street SE, Grand Rapids, MI 49546
And may the promise of Advent be yours this day and always.

14760. നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു

1 നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു: ക്രിസ്തേശു വാഴട്ടെ
ജോലി ജപം എല്ലാം യേശുവിൽ ആകട്ടെ: ക്രിസ്തേശു വാഴട്ടെ

2 ദിനത്തിൻ ആരംഭേ ചൊല്ലുവാൻ ഓർപ്പിക്ക: ക്രിസ്തേശു വാഴട്ടെ
ജോലിയിൽ മോദിക്ക ഹൃദയേ ചൊല്ലുക: ക്രിസ്തേശു വാഴട്ടെ

3 നിൻ ആലയ മണി മുഴങ്ങി കേൾക്കുമ്പോൾ, ക്രിസ്തേശു വാഴട്ടെ
അതിൻ സ്വരം കേൾക്ക, മോദാൽ മുഴങ്ങുന്നു: ക്രിസ്തേശു വാഴട്ടെ

4 സംഘേ ഞാൻ പാടുമ്പോൾ, തളരില്ലെൻ നാവ്, ക്രിസ്തേശു വാഴട്ടെ
ഈ ആനന്ദഗാനം, മതി വരില്ലൊട്ടും, ക്രിസ്തേശു വാഴട്ടെ

5 ദുഖം അലട്ടുന്നോ? ആശ്വാസം തന്നീടും, ക്രിസ്തേശു വാഴട്ടെ
ഭൂമോദം പോയെന്നോ? ഇതെന്നാശ്വാസം കേൾ ക്രിസ്തേശു വാഴട്ടെ

6 സ്വർഗ്ഗീയ രാജനെ വാനിൽ പുകഴ്ത്തുന്നു: ക്രിസ്തേശു വാഴട്ടെ
മർത്യർ പാടീടട്ടെ, സ്തുതികൾ ചൊല്ലട്ടെ: ക്രിസ്തേശു വാഴട്ടെ

7 നീ ഭക്ഷിക്കുമ്പോഴും എല്ലായ്പ്പോഴും തന്നെ, ക്രിസ്തേശു വാഴട്ടെ
നിൻ കണ്ണടയുമ്പോൾ, നിൻ അന്ത്യ ചിന്തയും: ക്രിസ്തേശു വാഴട്ടെ

8 ഗീതത്തിൻ മാധുര്യം, ഇതത്രേ എൻ ഗാനം: ക്രിസ്തേശു വാഴട്ടെ
വിളക്കണഞ്ഞാലും, ഇരുട്ടേറുമ്പോഴും ക്രിസ്തേശു വാഴട്ടെ

9 നിദ്ര അകലുമ്പോൾ, ആത്മാവു വിങ്ങുമ്പോൾ ക്രിസ്തേശു വാഴട്ടെ
ദുശ്ചിന്ത ഏറുമ്പോൾ, ഇതെൻ നൽ പരിച, ക്രിസ്തേശു വാഴട്ടെ

10 രാത്രി പകലായാൽ, എൻ മനം പാടട്ടെ: ക്രിസ്തേശു വാഴട്ടെ
ഇരുൾ ഭയത്തിലും, ഈ പല്ലവി നീ കേൾ: ക്രിസ്തേശു വാഴട്ടെ

11 മാധുര്യമാം ഗാനം. സ്വർഗ്ഗേ മറ്റൊന്നില്ല: ക്രിസ്തേശു വാഴട്ടെ
നില നിൽക്കും ധ്വനി, ഇതത്രേ നൽ ഗീതം: ക്രിസ്തേശു വാഴട്ടെ

12 ഭൂ ആർത്തു പാടട്ടെ, സന്തോഷത്തിൻ ധ്വനി: ക്രിസ്തേശു വാഴട്ടെ
സ്വർഗ്ഗേ കീർത്തിക്കുന്നു, ഈ നിത്യമാം ധ്വനി: ക്രിസ്തേശു വാഴട്ടെ

13 സൂര്യ ചന്ദ്രന്മാരെ, കാണ്മിൻ തൻ പൊൻ മുഖം, ക്രിസ്തേശു വാഴട്ടെ
ദൈവത്തിൻ സൃഷ്ടികൾ, എന്നും പാടീടട്ടെ: ക്രിസ്തേശു വാഴട്ടെ

14 സ്വർഗ്ഗേ കീർത്തിക്കുന്നു, ഈ നിത്യമാം ഗാനം: ക്രിസ്തേശു വാഴട്ടെ
ഭൂ, ആഴി, ആകാശം,ഉച്ചത്തിൽ പാടട്ടെ: ക്രിസ്തേശു വാഴട്ടെ

15 ഈ എൻ ആയുസ്സിലേ, എൻ ജീവിത മന്ത്രം: ക്രിസ്തേശു വാഴട്ടെ
നിത്യമായ് പാടീടാം, എന്നാളും പാടീടാം: ക്രിസ്തേശു വാഴട്ടെ

Text Information
First Line: നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു: ക്രിസ്തേശു വാഴട്ടെ
Title: നൽ രാവുദിക്കുമ്പോൾ എൻ മനം പാടുന്നു
English Title: When morning gilds the skies
Translator (English): Edward Caswall
Translator (Malayalam): Simon Zachariah
Language: Malayalam
Source: Katholisches Gesangbuch (Würzburg, Germany: circa 1744); translation in Formby's Catholic Hymns (London: 1854), & in the Yat­ten­don Hym­nal (Ox­ford, Eng­land: 1899)
Copyright: Public Domain
Tune Information
Name: LAUDES DOMINI
Composer: Joseph Barnby (1868)
Meter: 666 D
Key: C Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.