14719 | The Cyber Hymnal#14720 | 14721 |
Text: | ദൈവത്തിന്നും കുഞ്ഞാട്ടിന്നും |
Translator: | Thomas Koshy |
Tune: | CLEMENTINE |
Media: | MIDI file |
1 ദൈവത്തിന്നും കുഞ്ഞാട്ടിന്നും ഉള്ള സിം-ഹാസനത്തിൻ,
കീഴിൽ നിന്നൊ-ഴുകുന്നിതാ ശുഭ്രമാം ജീവ നദി.
ചരണങ്ങൾ:
എന്നുള്ളിൽ ത്രി-യേകൻ തന്റെ സിംഹാസനം സ്ഥാപിച്ചു,
അതില-ധിവസിച്ചെന്റെ ജീവനെ പുതുക്കുന്നു.
2 എന്റെ മാ-ലിന്യം കഴുകി പുണ്യമാ-ക്കുന്നു സദാ,
ജീവൻ, സ്നേഹം എന്നകമേ നിറയ്ക്കു-ന്നല്ലേലൂയാ! [ചരണങ്ങൾ]
3 അഴിയാത്ത ജീവശക്തി അന്തർഭാ-ഗേ ഒഴുകി,
എന്നേയേറ്റം ശക്തനാക്കി ഒരുക്കു-ന്നാശ്ചര്യമായ് [ചരണങ്ങൾ]
4 ഈ നദി കടന്നു ചെല്ലും ദേശമൊ-ക്കെ ജീവിക്കും,
വരണ്ട ഹൃദയം മേ-ലാൽ ഏദനെ-പോലായീടും. [ചരണങ്ങൾ]
5 കാട്ടുപ്ര-ദേശം വനവും പുഷ്പിച്ചാ-നന്ദിച്ചീടും,
ശാരോൻ ശോ-ഭയുമതിന്നു ഭംഗിയി-ലുണ്ടായ് വരും. [ചരണങ്ങൾ]
6 ദൈവ തേ-ജസ്സെന്നുള്ളിൽ ശോ-ഭിക്കുമാതിന്നാനന്ദം-
കൊണ്ടു ഞാനും സ്തോത്ര ജീവൻ തുടർന്നീ-ടും നിരന്തം. [ചരണങ്ങൾ]
7 ഈ നദിയി-ലെൻ സങ്കേതം പൂർണ്ണമാകും നേരത്തിൽ,
ശത്രുവിൻ ശ-ല്ല്ല്യങ്ങളൊന്നും ഏശുകില്ല എന്റെ മേൽ. [ചരണങ്ങൾ]
8 എന്റെ സൂ-ര്യന്നില്ല പിന്നെ അസ്തമനം നിർണ്ണയം,
മങ്ങലില്ല എൻ ചന്ദ്ര-ന്നും ശോഭയെന്നും ഏരിയും. [ചരണങ്ങൾ]
9 എന്റെ കാൽ വേ-ഗത്തിലോടും ശോഭയുള്ള പാതയിൽ,
സ്വർഗ്ഗ പ-ടിവാതിൽ തേടും ചേരാൻ മ-ണവറയിൽ. [ചരണങ്ങൾ]
10 ദൈവത്തിൻ സ്നേ-ഹ സാഗരം ഓർത്തെന്നിൽ പെരുകുന്നു-
വിസ്മയം; അതിന്റെ ഭാരം എന്നിലേ-റ്റം തൂങ്ങുന്നു. [ചരണങ്ങൾ]
11 ഇപ്പുഴു-വോടിത്ര സ്നേഹം അപ്പനെ നിനക്കുണ്ടോ?
ആനന്ദ വിവശതയാൽ ഞാനടി-പെടുന്നഹോ! [ചരണങ്ങൾ]
Text Information | |
---|---|
First Line: | ദൈവത്തിന്നും കുഞ്ഞാട്ടിന്നും ഉള്ള സിം-ഹാസനത്തിൻ |
Title: | ദൈവത്തിന്നും കുഞ്ഞാട്ടിന്നും |
Translator: | Thomas Koshy |
Refrain First Line: | എന്നുള്ളിൽ ത്രി-യേകൻ തന്റെ സിംഹാസനം സ്ഥാപിച്ചു |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CLEMENTINE |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |