14718 | The Cyber Hymnal#14719 | 14720 |
Text: | ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ |
Author: | Mary A. Lathbury |
Author: | Alexander Groves |
Translator: | Volbrecht Nagel |
Tune: | [ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ] |
Composer: | William Fiske Sherwin |
Media: | MIDI file |
1 ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ
ജീവന്റെ വചനം നല്‍കേണമേ
ആശ്രിതര്‍ മദ്ധ്യത്തില്‍ പാര്‍ക്കുന്നോനേ
ദാസരെ സത്യത്തില്‍ നടത്തുകേ
2 പണ്ടോരഞ്ചപ്പവും, മീന്‍ രണ്ടു മീന്‍
കണ്ടപ്പോള്‍ വാഴ്ത്തി വര്‍ദ്ധിപ്പിച്ചോനേ
ഇങ്ങുള്ള പ്രാപ്തിയും അത്യല്പമേ
അങ്ങേ തൃക്കയ്യാല്‍ എല്ലാം വാഴ്ത്തുകെ
3 ജീവനില്ലാത്തവര്‍ ജീവിക്കുവാന്‍
ദൈവത്തിന്‍ ഭക്തര്‍ ശക്തര്‍ ആയീടാന്‍
ഏകുക യേശുവേ നിന്‍ വാക്കിനാല്‍
ഏകുക കൃപയെ നിന്‍ ആത്മാവാല്‍
4 ദൈവരഹസ്യങ്ങള്‍ മിന്നീടുവാന്‍
ഏവനും നന്ദിയോടെ വന്ദിപ്പാന്‍
മൂടലും മങ്ങലും മാറ്റീടുകെ
ദൂതുകള്‍ വെളിച്ചമാക്കീടുകേ
5 സത്യത്തിന്‍ സ്വാതന്ത്ര്യം വിശുദ്ധിയും
നിത്യമാം ഐശ്വര്യം സുബുദ്ധിയും
സല്‍ഗുണം ഒക്കെയും നല്കീടുകെ
സത്യത്തിന്‍ പാലകനാം യേശുവേ!
6 നിന്‍ സന്നിധാനത്തില്‍ ആശ്വാസങ്ങള്‍
നിന്‍ തിരുനാമത്തിന്‍ സുഗന്ധങ്ങള്‍
വ്യാപിച്ചു വീശട്ടെ നിന്‍ ആലയെ
വാഴുക മഹത്വത്തിന്‍ രാജാവേ
Text Information | |
---|---|
First Line: | ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ |
Title: | ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ |
English Title: | Break Thou the bread of life |
Author: | Mary A. Lathbury (1877) |
Author: | Alexander Groves (1913) |
Translator: | Volbrecht Nagel |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ദൈവത്തിന്‍ പുത്രനാം ക്രിസ്തേശുവേ] |
Composer: | William Fiske Sherwin |
Key: | E♭ Major |
Copyright: | Public Domain |