1 യേശു നാമം എത്ര ഇമ്പം
കേൾപ്പാൻ വിശ്വാസിക്ക്
എൻ ദുഃഖം ഭയവും പോക്കും
എൻ ആലസ്യം നീക്കും
2 ആത്മ മുറിവിന്നൗഷധം
ഹൃദയേ ശാന്തത
ക്ഷീണിക്കുന്നോർക്കു വിശ്രമം
വിശക്കുകിൽ മന്നാ
3 ആ പാറമേൽ ഞാൻ പണിയും
ആ നാമം പരിച
ആഴമേറും കൃപാക്കടൽ
ആർക്കും നൽ സങ്കേതം.
4 *പാപിയാം എന്റെ യാചന
നിന്നാൽ സ്വീകരിക്കും
ദൈവ മകൻ ഞാൻ എന്നതാൽ
സാത്താൻ തോറ്റോടിപ്പോം
5 യേശു നാഥാ എന്നിടയാ
എന്നാചാര്യ ഗുരോ
എൻ ജീവൻ വഴി അന്തമേ
എൻ സ്തുതി കേൾക്കണേ.
6 *എൻ ശ്രമം, വാഞ്ച, ദുർബ്ബലം
തണുക്കുന്നെൻ സ്നേഹം
നിന്നെ ഞാൻ നേരിൽ കാണുമ്പോൾ
വേണ്ടുംപോൽ വണങ്ങും
7 അളവറ്റ നിൻ സ്നേഹത്തെ
നിവർന്നു ഘോഷിക്കും
നിൻ നാമാം പുണ്യസ്വരം
നിശ്ചയം എൻ രക്ഷ.
Source: The Cyber Hymnal #14920