1 യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ
ദൂതരൊത്തു പാടീടാം ഹാ…ഹാലേലൂയ്യാ
അഘോഷിപ്പിൻ ജയം നാം ഹാ…ഹാലേലൂയ്യാ
വാനം ഭൂമി പാടട്ടെ ഹാ…ഹാലേലൂയ്യാ
2 വീണ്ടെടുപ്പു പൂർത്തിയായ് ഹാ…ഹാലേലൂയ്യാ
പോരാടി ജയം നേടി ഹാ…ഹാലേലൂയ്യാ
സൂര്യ ശോഭ തെളിഞ്ഞു.ഹാ…ഹാലേലൂയ്യാ
രക്ത സൂര്യൻ മാഞ്ഞു പോയ് ഹാ…ഹാലേലൂയ്യാ
3 കല്ലറ തുറന്നിന്നു ഹാ…ഹാലേലൂയ്യാ
പാതാളത്തെ ജയിച്ചു ഹാ…ഹാലേലൂയ്യാ
മൃത്യു മുന്നിൽ തോറ്റോടി ഹാ…ഹാലേലൂയ്യാ
ക്രിസ്തു സ്വർഗ്ഗം തുറന്നു ഹാ…ഹാലേലൂയ്യാ
4 രാജ രാജൻ ഉയിർത്തു ഹാ…ഹാലേലൂയ്യാ
മുള്ളെവിടെ മൃത്യുവേ ഹാ…ഹാലേലൂയ്യാ
താൻ മരിച്ചു രക്ഷിപ്പാൻ ഹാ…ഹാലേലൂയ്യാ
കല്ലറയിൻ ജയം പോയ് ഹാ…ഹാലേലൂയ്യാ
5 ക്രിസ്തൻ കാട്ടും പാതയിൽ ഹാ…ഹാലേലൂയ്യാ
പറന്നീടും വാനത്തിൽ ഹാ…ഹാലേലൂയ്യാ
തൻ രൂപരായ് ഉയിർക്കും ഹാ…ഹാലേലൂയ്യാ
ക്രൂശ്ശിൻ ജയം സ്വന്തമേ ഹാ…ഹാലേലൂയ്യാ
6 സ്വർ-ഭൂ രാജൻ വാഴട്ടേ ഹാ…ഹാലേലൂയ്യാ!
സ്വർ-ഭൂ സ്തുതി ചൊല്ലട്ടെ ഹാ…ഹാലേലൂയ്യാ!
ജയാളിയെ വണങ്ങാം ഹാ…ഹാലേലൂയ്യാ!
നിന്നുയിർപ്പേ വാഴ്ത്തീടാം ഹാ…ഹാലേലൂയ്യാ!
7 ശാന്തി നാഥൻ രാജാവേ ഹാ…ഹാലേലൂയ്യാ!
നിത്യജീവൻ ഏകുന്നു ഹാ…ഹാലേലൂയ്യാ!
തൻ ശക്തി നീ അറിയും ഹാ…ഹാലേലൂയ്യാ!
തൻ സ്നേഹത്തെ പാടീടും ഹാ…ഹാലേലൂയ്യാ!
8 സ്തോത്രഗീതം പാടാം നാം ഹാ…ഹാലേലൂയ്യാ!
രാജാവാകും ക്രിസ്തനു ഹാ…ഹാലേലൂയ്യാ!
ക്രൂശതിൽ മരിച്ചോനു ഹാ…ഹാലേലൂയ്യാ!
പാപികളെ വീണ്ടോനു ഹാ…ഹാലേലൂയ്യാ!
9 താനേറ്റതാം നോവുകൾ ഹാ…ഹാലേലൂയ്യാ!
രക്ഷയെ നമുക്കേകി ഹാ…ഹാലേലൂയ്യാ!
സ്വർഗ്ഗേ ഇന്നു രാജാവു ഹാ…ഹാലേലൂയ്യാ!
ദൂതർ പാടും സർവ്വദാ ഹാ…ഹാലേലൂയ്യാ!
10 യേശു ഇന്നു ഉയിർത്തു ഹാ…ഹാലേലൂയ്യാ!
വിശുദ്ധ ജയദിനം ഹാ…ഹാലേലൂയ്യാ!
പണ്ടു ക്രൂശിൽ യാഗമായ് ഹാ…ഹാലേലൂയ്യാ!
നാശം നീക്കി രക്ഷിച്ചു ഹാ…ഹാലേലൂയ്യാ!
Source: The Cyber Hymnal #14909