1 യഹോവ എന്നിടയനാം കുറവെനിക്കില്ലാ പുൽപുറത്തെന്നെ മേയ്ക്കുന്നു സമീപേ നൽ തണ്ണീർ
2 എന്നാത്മാവേ പുതുക്കുന്നു നടത്തുന്നു ദിനം തൻ നാമം മൂലമായ് എന്നെ നൽ നീതി പാതയിൽ
3 മരണത്തിൻ ഇരുളതിൽ ഞാനൊട്ടും പേടിക്കാ നീ ചെങ്കോലാൽ നടത്തുന്നു അതെന്നും എൻ ശാന്തി
4 എൻ മേശ നീ ഒരുക്കുന്നു ശത്രുക്കളിൻ മുന്നിൽ നിറയ്ക്കുമെൻ പാനപാത്രം കവിഞ്ഞൊഴുകുമേ
നന്മ, കരുണ ഒക്കെയും പിന്തുടരുമെന്നെ സദാ കാലം ഞാൻ സ്വർഗ്ഗത്തിൽ വസിക്കുമേയിനിSource: The Cyber Hymnal #14899