1 ഞാൻ ക്രൂശിൻ യോദ്ധാവല്ലയോ?
കുഞ്ഞാട്ടിൻ പിൻഗാമി,
തൻ ലക്ഷ്യം ലജ്ജയല്ലൊട്ടും,
ലജ്ജിക്കാ തൻ പേരിൽ!
പല്ലവി:
എൻ പേർക്കായ് മരിച്ചതാം
എന്റെ ക്രിസ്തൻ നാമത്തിൽ
കിരീടം പ്രാപിച്ചീടുമേ
എന്തു വന്നീടിലും
2 വാനോളം മഹിമ വേണമോ?
പൂമെത്ത വേണമോ?
മറ്റുള്ളോർ പൊരുതി നേടുമ്പോൾ,
രക്തം ചിന്തീടുമ്പോൾ. [പല്ലവി]
3 ആരാണെൻ ശത്രു പോരിതിൽ?
പ്രളയം നേരിടാൻ,
മിത്രമായ് ആരു ലോകത്തിൽ?
ദൈവമായ് ചേർത്തിടാൻ. [പല്ലവി]
4 യുദ്ധം ചെയ്യേണം വാഴുവാൻ,
ധൈര്യം താ ദൈവമേ;
കഷ്ടം, ശോ-ധന നേരിടും,
നിൻ വാക്കിൻ ശക്തിയാൽ! [പല്ലവി]
5 നിൻ ശുദ്ധർ മ്രുത്യുവൊന്നിനാൽ
ഈ പോരിൽ ജയിക്കും;
ജയം വിശ്വാസകണ്ണിനാൽ,
ദൂരെയായ് കണ്ടവർ! [പല്ലവി]
6 മഹത്വ നാൾ വന്നീടുമ്പോൾ-
ജയത്തിൻ അങ്കിയാൽ,
നിൻ സേന വാനിൽ മിന്നുമ്പോൾ,
മഹത്വം നിൻ സ്വന്തം! [പല്ലവി]
Source: The Cyber Hymnal #14633