1 മഹത്വമായവൻ വരുന്നതെന്റെ കണ്‍കൾ കാണുന്നു,
ദുഷ്ട-തയെ നീക്കം ചെയ്യാൻ അവൻ ശീഘ്രം വരുന്നു,
താൻ തിളക്കമാർന്ന വാളെടുത്തു ചുറ്റും വീശുന്നു,
തൻ സത്യം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
തൻ സത്യം വാഴുന്നു.
2 പോർക്കളത്തിൽ തീ നാളത്തിൽ അന്നു തന്നെ കാണുന്നു
തന്നെ ആരാധിപ്പാനായി തങ്ങൾ പീഠം തീർക്കുന്നു
അന്നു മങ്ങിയ വെളിച്ചത്തിൽ നാം തീർപ്പ് കേൾക്കുമേ
അന്ത്യ നാൾ വന്നീടുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
അന്ത്യ നാൾ വന്നീടുന്നു.
3 മായ-മില്ലാ സുവിശേഷം ഇന്നു ഞാനറിയുന്നു
തൻ കൃപ മതിയെനിക്കു നിത്യം ശത്രുവെ വെല്ലാൻ
വൻ സർപ്പത്തിൻ തല ചതച്ചീടാൻ ശക്തനാണവൻ
എൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
എൻ ദൈവം വാഴുന്നു.
4 ഊതിടുന്നു കാഹളത്തെ ഇന്നു മുന്നോട്ടോടീടാൻ
അന്നു വേർതിരിക്കും മർത്യരെ തൻ ന്യായവിധിയിൽ
നൽ മറുപടി നല്കാനോരുങ്ങുകെന്നാത്മാവേ നീ
നിൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
നിൻ ദൈവം വാഴുന്നു.
5 ലില്ലി പുഷ്പം തുല്യം ഇന്നു ക്രിസ്തു ജാതനായിതാ
ഇന്നു നിന്നെയുംമെന്നെയും തന്റെ ചാരെ ചേർത്തിടാൻ
തൻ മരണത്താൽ മനുജരെ സ്വതന്ത്രരാക്കിടാൻ
എൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
എൻ ദൈവം വാഴുന്നു.
6 താൻ വരും തിരകളിന്മേൽ നല്ല സുപ്രഭാതത്തിൽ
അന്നു ശക്തനു താൻ ധൈര്യവും അറിവുമേകുന്നു
ഭൂമി തന്റെ പാദപീഠം അന്നു ശത്രു തോല്ക്കുന്നു
എൻ ദൈവം വാഴുന്നു.
സ്തോത്രം സ്തോത്രം ഹാലേലൂയ്യാ (3)
ആമേൻ ഹല്ലേലൂയ്യാ!
Source: The Cyber Hymnal #14877