1 കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ
2 പ്രതികൂലങ്ങളെ നീക്കി അതിമോദം ഹൃദയേ സതതം തന്നീടുന്നെന്നിൽ കൃപയാലത്യുന്നതൻ
3 നിത്യനായ രക്ഷകന്റെ രക്തത്താൽ മാം കഴുകി പുത്രനാക്കി നിത്യജീവൻ മാത്ര തോറും തരുന്നു
4 ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ദൈവമാം ത്രീയേകന്നു ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വന്ദനം.Source: The Cyber Hymnal #14580