1 കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക
സ്വർഗ്ഗേ ധ്വനിക്കും സംഗീതം നീ ശ്രദ്ധിച്ചീടുക
ഉണരെൻ ആത്മാവേ നാഥനായ് പാടീടാം
അതുല്ല്യനാം നിൻ രാജാവേ എന്നെന്നും വാഴ്ത്തീടാം
2 കിരീടം ചൂടിക്ക കന്യകാ സൂനുവെ
ജയത്തിൻ മുദ്ര തൻ ശിരസ്സെ ശോഭിപ്പിക്കുന്നു
പരിമളം വീശും പനിനീർ പുഷ്പം പോൽ
മനോഹരം തൻ കാരുണ്യം നൽ ബേത്ലഹേം പൈതൽ
3 കിരീടം ചൂടിക്ക ദൈവത്തിൻ സൂനുവെ
തൻ പിൻചെല്ലുന്നോർ ഏവരും അവനെ വാഴ്ത്തട്ടെ
മനുഷ്യനു തുല്യം ദുഖം അറിഞ്ഞവൻ
സർവ്വവും തന്മേൽ ചുമന്നു ശാന്തി പകരുന്നോൻ
4 കിരീടം ചൂടിക്ക ജീവന്റെ ദൈവത്തെ
കല്ലറയെ ജയിച്ചു താൻ ഈ ലോകത്തെ വീണ്ടു.
പാടും തൻ മഹത്വം താൻ മരിച്ചുയിർത്തു
മരണത്തെ കീഴ്പെടുത്തി നിത്യജീവൻ നൽകി
5 കിരീടം ചൂടിക്ക ശാന്തിയിൻ രാജാവെ
തൻ ചെങ്കോൽ വീശും നേരത്തിൽ ശാന്തി പരക്കുന്നു
തൻ നിത്യമാം വാഴ്ച, സ്വർഗ്ഗത്തിൻ പുഷ്പങ്ങൾ
മുറിവേറ്റ തൻ പാദത്തിൽ പരിമളം വീശും
6 കിരീടം ചൂടിക്ക സ്നേഹത്തിൻ രാജാവെ
തൻ കൈ വിലാവിൽ കാണുന്നു സ്നേഹ മുറിവുകൾ
വാനേ ദൂതർക്കാർക്കും കണ്ടീടാ ആ കാഴ്ച
ജ്വലിച്ചീടും തൻ കണ്ണുകൾ രഹസ്യം കാണുന്നു.
7 കിരീടം ചൂടിക്ക സ്വർഗ്ഗത്തിൻ രാജാവെ
സ്നേഹത്തിൻ രാജനാകുന്ന രാജാവേ വാഴ്ത്തീടാം
അണിയിച്ചീടുക നൽ കിരീടങ്ങളെ
ഈ ലോക രാജ നേതാക്കൾ തന്നെ നമിക്കുന്നു.
8 കിരീടം ചൂടിക്ക സർവ്വം വാഴുന്നോനെ
വചനമായ് ലോകത്തിൽ വന്നു ജീവിച്ചവനെ
പാപം മോചിച്ചു താൻ സ്വർഗ്ഗെ വസിക്കുന്നു
ദൂതവൃന്ദം വാഴ്ത്തുന്നെന്നും രക്ഷകനെശുവേ
9 കിരീടം ചൂടിക്ക അനാഥിയായോനെ
കറങ്ങിടുന്ന ഗോളങ്ങളെ, സൃഷ്ടിച്ചവനെ
വാഴ്ക, രക്ഷകനേ നീ മരിച്ചെനിക്കായ്
നിൻ സ്തുതി മഹത്വം എല്ലാമേ നിത്യതയോളം
Source: The Cyber Hymnal #14577