1 കർത്താവു വാഴുന്നു രാജനെ വന്ദിപ്പിൻ,
ദൈവജനങ്ങളെ! സന്തോഷിപ്പിൻ നിങ്ങൾ!
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.
2 ദൈവമായീടുന്ന രക്ഷകൻ വാഴുന്നു,
ദോഷങ്ങൾ നീക്കി താൻ മേലിൽ ഇരിക്കുന്നു
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.
3 ക്രിസ്തുവിന്റെ രാജ്യം എന്നും ഇരിക്കുന്നു,
അവൻ എല്ലാറ്റിന്മേൽ കർത്താവു ആകുന്നു
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.
4 ദൈവ വലഭാഗേ താൻ ഇരുന്നീടുന്നു,
ശത്രു തൻ പാദത്തിങ്കലായ് നമിക്കുന്നു.
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.
5 പാപങ്ങൾ മോചിച്ചു, ശത്രു താൻ തോറ്റോടി,
സാറാഫിൻ ആനന്ദം പൂകി മാനസങ്ങൾ,
സന്തോഷിപ്പിൻ,
സന്തോഷിപ്പിൻ, ഹാ! ശബ്ദം ഉയർത്തി പാടിൻ.
6 യേശു വരുന്നിതാ, ന്യായം വിധിക്കുവാൻ,
പ്രത്യാശയുള്ള തൻ ജനത്തെ ചേർത്തീടാൻ,
വേഗം കേൾക്കാം
ദൈവ കാഹളം,ഏവരും സന്തോഷിപ്പിൻ,
Source: The Cyber Hymnal #14559