1 എൻ ദൈവമേ നീ ഉന്നതൻ
അത്ഭുതവാൻ തന്നെ
ഹാ സുന്ദരം കൃപാസനം
തേജ്ജസ്സെഴുമതു
2 അഗോചരം നിൻ ആയുസ്സ്
നിത്യനാം ദൈവമേ
അരൂപികൾ സാഷ്ടാംഗമായ്
ആരാധിച്ചീടുന്നു
3 ഹാ സുന്ദരം മനോഹരം
നിൻ ദർശ്ശനം നാഥാ
നിൻ ജ്ഞാനം! ശക്തി! മഹത്വം!
അവർണ്ണ്യ്യം നൈർമ്മല്ല്യം
4 ജീവനുള്ളതാം ദൈവമേ
എൻ ഭക്തി ആഴമാം
ആരാധിക്കുന്നു നിന്നെ ഞാൻ
താപത്തിൻകണ്ണീരാൽ
5 സ്നേഹിക്കും നിന്നെ ദൈവമേ
സർവ്വശക്തൻ നീയേ
ഈ സാധുവിന്റെ സ്നേഹം നീ
താഴ്ന്നെത്തി തേടിയേൻ
6 അയോഗ്യനാം എൻ മാനസം
നിൻ കാരുണ്യത്താലെ
നിൻ സ്നേഹം കൊണ്ട് നിറച്ചു
നിൻ മഹത്വത്തിന്നായ്
7 കാണുന്നില്ലേ ഞാൻ ഈ ഭൂമൗ
മറ്റൊരു താതനെ
ക്ഷമിച്ചു, സഹിച്ചെത്രയോ
ഈ പാപിയാം എന്നെ
8 നിന്നെ ധ്യാനിച്ചീടുന്നേരം
എന്താനന്ദം ദേവാ
നിൻ നാമം ചൊല്ലീടുന്നേരം
നിർവൃതിയേറുന്നേ
9 നിൻ സ്നേഹത്തിൻ പ്രതിഫലം
നിൻ കൂടുള്ള വാഴ്ച
കണ്‍കുളിരെ നിന്നെ നോക്കും
നിൻ മുൻപിൽ വണങ്ങും.
Source: The Cyber Hymnal #14495