1 ദാവീദിലും വൻ പു-ത്രൻ ദൈവാഭിഷിക്തനെ
വന്ദിപ്പിൻ, തൻ ഭര-ണം വന്നിതാജ്ഞാകാലം
ബാധ നീക്കി ബദ്ധ-ർക്കു സ്വാധീനം കൊടുത്തു
നീതി ഭരണം ചെയ്‍-വാൻ താനിതാ വരുന്നു!
2 പീഡിതരെ മോചി-പ്പാൻ വേഗം വരുന്നു താൻ
ബലഹീനനു ശ-ക്തി സഹായം താൻ മാത്രം
നൽകുമവർക്കു ഗാ-നം രാത്രിയിൽ ദീപവും
നശിച്ചിടുമാത്മാ-ക്കൾ തൻ കണ്ണിൽ പ്രിയരാം!
3 ഭക്തർ തന്നെ വണ-ങ്ങും ലോകാന്ത്യം വരെയും
താൻ വിധിയോതും ന്യാ-യാൽ തൻ പ്രിയർ വാഴ്ത്തീടും
നീതി, കരുണ സ-ത്യം തലമുറക്കേകും
താര ചന്ദ്രാദിയെ-ല്ലാം വാനിൽ വാഴുവോളം!
4 പുഷ്ടി ഭൂമിക്കു നൽ-കും വൃഷ്ടിപോൽ താൻ വരും
തോഷ സ്നേഹാദി തൻ-മുൻ പുഷ്പം പോൽ മുളെക്കും
അഗ്രദൂതനായ് ശാ-ന്തി അദ്രിമേൽ മുൻ പോകും
ഗിരി പിളർന്നു-റവായ് വരും നീതി താഴെ!
5 പരദേശികളാ-യോർ മുട്ടു മടക്കീടും
തൻ മഹത്വത്തെ കാ-ണാൻ ചുറ്റും കൂടുമവർ
ദ്വീപുകളിൽ വസി-പ്പോർ കാഴ്ചകളർപ്പിക്കും
ആഴിയിൻ നൽ പവി-ഴം തൻ കാൽക്കൽ അർപ്പിക്കും!
6 മന്നർ വണങ്ങി തൻ-മുൻ പൊൻ ധൂപം അർപ്പിക്കും
സർവ്വ ജാതി വന്ദി-ക്കും സർവ്വരും സ്തുതിക്കും
തപോ ദാനങ്ങളു-മായ് ദ്വീപക്കപ്പൽക്കൂട്ടം
കടൽ ധനമർപ്പി-പ്പാൻ കൂടീടും തൻ പാദെ!
7 നിത്യവൃതജപ-ങ്ങൾ, ഉദ്ധരിക്കും തൻ മുൻ
വർദ്ധിച്ചീടും തൻ രാ-ജ്യം അന്തമില്ലാ രാജ്യം
ക്ഷീണ നാൾ നട്ട വി-ത്തെ പോണും ഗിരി ഹിമം
ഉലയും ലബനോ-ൻ പോൽ വളർന്നു തൻ കായ്കൾ!
8 സർവ്വ ശത്രുവെ വെ-ന്നു സിംഹാസനെ വാഴും
സർവ്വർക്കും ആശിസ്സ് നൽ-കി സർവ്വകാലം വാഴും
മാറ്റുവാൻ തൻ നിയ-മം മറ്റാർക്കും സാധിക്കാ
നിത്യം നിൽക്കും തൻ നാ-മം നിത്യസ്നേഹനാമം!
Source: The Cyber Hymnal #14695