ആഴി പോൽ വൻ സ്നേഹം ഇതാ

ആഴി പോൽ വൻ സ്നേഹം ഇതാ (Āḻi pēāl van snēhaṁ itā)

Author: William Rees; Translator: Simon Zachariah (2017)
Tune: DIM OND JESU (Lowry)
Published in 1 hymnal

Audio files: MIDI

Representative Text

1 ആഴി പോൽ വൻ സ്നേഹം ഇതാ,
ദയയോ പ്രളയം പോൽ!
ജീവനാ-ഥൻ വീണ്ടെടുപ്പായ്,
ചൊരിഞ്ഞു ദിവ്യ രക്തം.
മറക്കാ തൻ സ്നേഹമെന്നും,
മറക്കാ തൻ സ്തുതിയെ-
നിത്യമായും വാഴ്ത്തിപ്പാടും,
രക്ഷകാ എൻ യേശുവേ!

2 ഗോൽഗോഥാ മലമുകളിൽ,
രക്തത്തിൻ ഉറവയായ്,
അണപൊ-ട്ടി ദൈവ കൃപ,
അലതല്ലി ആഴിപോൽ!
കാരുണ്യം പരന്നൊഴുകി,
മേലിൽ നിന്നും ചൊരിഞ്ഞു,
സ്വർഗ്ഗ നീതി സമാധാനം
പാപ ലോ-കത്തെ പുൽകി!

3 നിൻ സ്നേഹം നൽകെനിക്കെന്നും,
നിന്നെ എന്നും സ്നേഹിപ്പാൻ,
നിൻ രാജ്യം തേടീടാൻ എന്നും,
നിന്നെ എന്നും സ്തുതിപ്പാൻ.
നീ താനെൻ മഹത്വമെന്നും,
കാണുന്നില്ല മറ്റൊന്നും,
ശുദ്ധനായ് നീ എന്നെ മാറ്റി,
ഞാനപ്പോൾ സ്വതന്ത്രനായ്‌!

4 നയിക്കൂ നിൻ സത്യ പാതെ,
നിൻ ആത്മ വചനത്താൽ,
നിൻ കൃപ മതിയെനിക്കു,
നിന്നിൽ ഞാൻ ആശ്രയിക്കും.
ചൊരിക നിൻ പൂർണ്ണതയെ,
സ്നേഹവും നിൻ ശക്തിയും,
അളവെന്ന്യേ നിർലോഭമായ്,
ഹൃത്തിനെ ആകർഷിപ്പൂ!

Source: The Cyber Hymnal #14444

Author: William Rees

(no biographical information available about William Rees.) Go to person page >

Translator: Simon Zachariah

(no biographical information available about Simon Zachariah.) Go to person page >

Text Information

First Line: ആഴി പോൽ വൻ സ്നേഹം ഇതാ (Āḻi pēāl van snēhaṁ itā)
Title: ആഴി പോൽ വൻ സ്നേഹം ഇതാ
English Title: Here is love, vast as the ocean
Author: William Rees
Translator: Simon Zachariah (2017)
Language: Malayalam
Copyright: Public Domain

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14444

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.