Author: Elisha Albright Hoffman; Unknown Appears in 1 hymnal First Line: നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ Refrain First Line: നിത്യകാലം നിത്യ കാലം Lyrics: 1 നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ
എന്തുത്തരം നീ കൊടുക്കും? എങ്ങാകുമോ നിൻ നിത്യത?
പല്ലവി:
നിത്യകാലം നിത്യ കാലം
അതെവിടെ നീ കഴിക്കും?
2 പാപം വെടിഞ്ഞിന്നനേകർ, പ്രാപിക്കുന്നേശുവിൻ രക്ഷ-
ലഭ്യമവർക്കും സ്വർ ഭാഗ്യം, നിൻ നിത്യത എവിടെയാം? [പല്ലവി]
3 ഇടുക്കമാം നേർ പാത നീ വെടിഞ്ഞധഃപ്പതിച്ചീടിൽ,
അന്ത്യവസാനമെന്താകും? നിൻ നിത്യത എവിടെയാം? [പല്ലവി]
4 ഈ നിമിഷം നീ തിരിഞ്ഞു, യേശു സ്നേഹം സ്വീകരിക്കിൽ,
നിശ്ചയം നിനക്കു ചൊല്ലാം: രക്ഷപ്പെട്ടേൻ, നിത്യകാലം! [പല്ലവി] Used With Tune: [നിത്യതയിൽ നീ എങ്ങു പോം? ചോദ്യം ഇതെല്ലാരോടും താൻ]
നിത്യതയിൽ നീ എങ്ങുപോം?