Author: Will H. GareyAppears in 10 hymnalsFirst Line: Oft I've heard my mother tellRefrain First Line: I'll be there, yes I'll be thereUsed With Tune: [Oft I've heard my mother tell]
Author: Will H. Garey; Simon ZachariahAppears in 1 hymnalLyrics: 1 അമ്മ ഓതി മോദമായ്
സ്വർ ഭവന മോദങ്ങൾ!
അന്ത്യമായ് മൊഴിഞ്ഞവൾ:
"ചേർന്നിടും";
ദൂതർ പാടും ദേശത്തിൽ
വീണ മീട്ടും നാടതിൽ
സ്വർഗ്ഗ രാജൻ തന്റെ മുൻ
"ചേർന്നിടും".
പല്ലവി:
ചേർന്നിടും ഞാൻ ചേർന്നിടും
ചേർന്നിടും ഞാൻ ചേർന്നിടും
ദൂതർ പാടും ദേശത്തിൽ
വീണ മീട്ടും നാടതിൽ
സ്വർഗ്ഗ രാജൻ തന്റെ മുൻ
ചേർന്നിടും
2 പ-ളുങ്കു കടൽ-ക്കരെ
അമ്മ ക്ഷണി-ക്കുന്നെന്നെ
ഉത്തരമായ് ചൊല്ലും ഞാൻ
"ചേർന്നീടും"
എന്തു മോദം ആദിനം!
കാണും ഞാൻ മുഖാമുഖം
നിത്യ കാലമൊക്കെയും
ചേർന്നിടും. [പല്ലവി]
3 ശാന്തി തീര-മപ്പുറം
കാണും രക്ഷകൻ മുഖം
തൻ കരം പിടിച്ചു ഞാൻ
ചേർന്നിടും.
ദൂ-തർ ഗാന മദ്ധ്യത്തിൽ
തങ്ക പാതെ പോയിടും
മോഹനമാം നാടതിൽ
ചേർന്നിടും. [പല്ലവി]
4 പ-വിഴ വാതിൽ കാ-വലായ്
ചേരും ദൂതർ ഓതുന്നു:
"ഇല്ല കാലം ഭൂമിക്കായ്;"
ചേർന്നിടും
മിത്രങ്ങളെ കണ്ടിടാൻ,
സ്വർണ്ണ വീഥി താണ്ടും ഞാൻ
അന്ത്യമില്ലാ നാടതിൽ
ചേർന്നിടും. [പല്ലവി]Used With Tune: [അമ്മ ഓതി മോദമായ്]
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.