Author: Rev. E. P. HammondAppears in 38 hymnalsFirst Line: I feel like singing all the timeRefrain First Line: I'll praise Him! praise Him!Used With Tune: [I feel like singing all the time]
Author: Edward Payson Hammond; Simon ZachariahAppears in 1 hymnalRefrain First Line: ഞാൻ പാ-ടും പാ-ടും പാടും എപ്പോഴുംLyrics: 1 ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു
എൻ കണ്ണീർ മാഞ്ഞതാൽ
യേശു എൻ മിത്രം ആ-യതാൽ
സേവിക്കും എന്നാളും
പല്ലവി:
ഞാൻ പാ-ടും പാ-ടും പാടും എപ്പോഴും
പാ-ടും പാ-ടും ഞാൻ പാടും എപ്പോഴും
2 എൻ പാപം മൂലം നാ-ഥനെ
ക്രൂശിൽ തറച്ചപ്പോൾ
ചുടു കണ്ണീർ പൊഴി-ച്ചെന്നും
പാടും ഞാൻ എപ്പോഴും [പല്ലവി]
3 വൻ ശോധന എന്നു-ള്ളത്തെ
വലച്ചീടുമ്പോഴും
കണ്ണീർ ഞാൻ ചൊരി-ഞ്ഞെന്നാലും
പാടും ഞാൻ എപ്പോഴും [പല്ലവി]
4 കുഞ്ഞാട്ടിൻ രക്ഷാ സ-ന്ദേശം
നിൻ വായ് പുകഴ്ത്തുമ്പോൾ
ചുറ്റും നിൽക്കുന്നോർ സ-ന്തോഷാൽ
പോയ് പാടും എപ്പോഴും. [പല്ലവി]Used With Tune: [ഞാൻ പാടാൻ വാഞ്ചിച്ചീ-ടുന്നു]
Author: S T Kimbrough, Jr.Appears in 1 hymnalFirst Line: Полны уста мои хвалой (Palni usta mayee chvaloi) (My lips are filled with praise)Refrain First Line: Praise Jesus Christ, O praise him evermoreScripture: Psalm 71:6Used With Tune: [Palni usta mayee chvaloi]Text Sources: Based on a translation by Irina Magkova
Author: Volbrecht NagelAppears in 1 hymnalRefrain First Line: നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക!Lyrics: 1 കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!
സന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെ-
പല്ലവി:
നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക!
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക!
2 വിശുദ്ധസ്നേഹ ബന്ധത്താൽ ഒരേ ശരീരമായ്
നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ് [പല്ലവി]
3 പിതാവു ഏകജാതനെ നമുക്കു തന്നല്ലോ
ഹാ! സ്നേഹത്തിൻ അഗാധമെ നിന്നെ ആരായാമോ [പല്ലവി]
4 നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻ
തൻ അത്മാവെ അച്ചാരമായ് നമുക്കു നൽകി താൻ [പല്ലവി]
5 ഓർ ഏദൻ തോട്ടം പോലിതാ തൻ വചനങ്ങൾ ആം
വിശിഷ്ടഫലം സർവ്വദാ ഇഷ്ടം പോൽ ഭക്ഷിക്കാം [പല്ലവി]
6 ഈ ലോകത്തിൻ ചിന്താകുലം ദൈവാശ്രിതർക്കില്ല
തൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാ [പല്ലവി]
7 കർത്താവിൻ നാമം നിമിത്തം അനേക കഷ്ടങ്ങളും
നേരിടുമ്പൊഴും ധന്യർ നാം ഇല്ലൊരു നഷ്ടവും [പല്ലവി]
8 ഈ വിതക്കുന്ന കാലം നാം ചിലപ്പോൾ കരയും
പിതാവോ കണ്ണുനീരെല്ലാം തുടച്ചുകളയും [പല്ലവി]
9 തൻ നിത്യ രാജ്യം നൽകുവാൻ പിതാവിന്നിഷ്ടമായ്
തൻ മുഖത്തിൻ മുമ്പാകെ താൻ നിർത്തും തൻ സ്തുതിക്കായ് [പല്ലവി]Used With Tune: [കർത്താവിനെ നാം സ്തുതിക്ക ഹേ ദൈവ മക്കളെ!]
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.