
Author: Nathaniel Niles; Anonymous Hymnal: The Cyber Hymnal #14550 Refrain First Line: ഞാൻ നടത്താം ഞാൻ നടത്താം Lyrics: 1 കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്
സ്വർഗ്ഗയാത്ര നീളെ നിന്നെ ഞാൻ നടത്താം എൻ കണ്ണാൽ
ഞാൻ നടത്താം ഞാൻ നടത്താം
ഞാൻ നടത്താം എൻ കണ്ണാൽ
സ്വർഗ്ഗയാത്ര നീളെ നിന്നെ
ഞാൻ നടത്താം എൻ കണ്ണാൽ
2 പരീക്ഷകളാൽ ജിതനായ്, ധൈര്യമറ്റോ-നായ് തീർന്നാൽ
നിന്നിൽ ധ്വനിക്കെട്ടെൻ വിളി ഞാൻ നടത്താം എൻ കണ്ണാൽ.
3 മുൻ കഴിഞ്ഞ കാലത്തോടെ നിൻ പ്രത്യാശയറ്റീടിൽ
പിന്നെയും കേൾ എൻ വാഗ്ദാനം, ഞാൻ നടത്താം എൻ കണ്ണാൽ
4 അന്ത്യ വായു വന്നു ശീഘ്രം മൃത്യു നേരമാകുമ്പോൾ
നിൻ വിശ്വസ്ത നാഥൻ ചൊൽ കേൾ, ഞാൻ നടത്താം എൻ കണ്ണാൽ Languages: Malayalam Tune Title: [കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്]
കർത്തൻ തന്ന നൽ വാഗ്ദാനം, ആർത്തനാം സഞ്ചാരിക്കായ്