Author: Septimus Winner; Simon Zachariah Appears in 1 hymnal Refrain First Line: നൽ-പ്രത്യാശ ഇമ്പം ഹൃ-ത്തിന്റെയുള്ളിൽ Lyrics: 1 ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം
നിർബന്ധി-ക്കുന്നെൻ പ്രത്യാശ, ഇമ്പമാം സാന്ത്വനങ്ങൾ
അന്ധകാരം മാറിപ്പോകും വൻകാ-റ്റടങ്ങിടുമേ
മാരിയിൻ മേഘങ്ങൾ മാറി സൂര്യനുദിച്ചീടുമേ
നൽ-പ്രത്യാശ ഇമ്പം ഹൃ-ത്തിന്റെയുള്ളിൽ
സന്താപം പോയ് സന്തോഷം നല്കുന്നേ
2 സന്ധ്യയിലെ ഇരുളേറേ, ചുറ്റിലുമന്ധകാരം!
കൂരിരുട്ടിൽ തെളിഞ്ഞീടും ആയിരം താരകങ്ങൾ!
അന്ധകാരം പെരുകുമ്പോൾ ഭീതിയിൻ കാര്യമെന്ത്?
അർദ്ധരാത്രി പോയ് മറഞ്ഞു, വന്നീടും സുപ്രഭാതം!
3 നങ്കൂരം പോൽ വൻ പ്രത്യാശ എകുന്നഭയം തന്നിൽ,
മൃത്യുവെ വെന്നെന്റെ നാഥൻ രാജനായ് വാണീടുന്നു!
ഹൃത്തതിൽ ആനന്ദമേകാൻ എന്നുള്ളിൽ വന്നീടുക,
എകൂ മഹത്വ പ്രത്യാശ എന്നെന്നും വറ്റീടാതെ. Used With Tune: [ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം]
ദൂതരിൻ മന്ത്രിക്കും വാക്കാൽ ഊതും രഹസ്യ മർമ്മം