15060. ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ

1 ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
ചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽ
കാണുന്നതിൽ ഞാൻ വിസ്മയ കാര്യം
യേശുവിൻ സ്നേഹം അതിവിശേഷം

പല്ലവി:
എത്ര മോദം താൻ സ്നേഹിക്കുന്നു
സ്നേഹിക്കുന്നു സ്നേഹിക്കുന്നു
എത്ര മോദം- താൻ സ്നേഹിക്കുന്നു
സ്നേഹിക്കു-ന്നെന്നെയും

2 തന്നെ മറന്നു ഞാൻ ഓടിയാലും
എന്നെ താൻ അത്യന്തം സ്നേഹിക്കുന്നു
തൻ സ്നേഹ കൈകളി-ലേക്കോടും ഞാൻ
യേശു തൻ സ്നേഹത്തെ ഓർത്തീടുമ്പോൾ [പല്ലവി]

3 മാ രാജ സൌന്ദര്യം കാണുന്നേരം
പാട്ടൊന്നേ പാടാൻ എനിക്കുള്ളെങ്കിൽ
നിത്യതയിൽ എന്റെ പാട്ടീവണ്ണം
യേശു സ്നേഹിക്കുന്നി-തെന്താശ്ചര്യം! [പല്ലവി]

4 യേശു സ്നേഹിക്കുന്നെ-ന്നെ എത്രയും
സ്നേഹിച്ചീടുന്നവ-നേയും ഈ ഞാൻ
സ്വർഗ്ഗം താൻ വിട്ടിറ-ങ്ങി സ്നേഹത്താൽ
ക്രൂശിൽ മരിച്ചതും തൻ സ്നേഹത്താൽ [പല്ലവി]

5 മറ്റൊരാൾ ചോദിച്ചാൽ എന്തു ചൊല്ലും?
യേശുവിന്നു സ്തോത്രം-നിശ്ചയം താൻ!
ദൈവാത്മാ എന്നുമേ സാക്ഷിക്കുന്നു:
എന്നെയും യേശു സ്നേഹിച്ചിടുന്നു, [പല്ലവി]

6 വിശ്രാമ ഏറെയുണ്ടീയുറപ്പിൽ
ആശ്രയത്താലുണ്ടു വാഴ് വും തന്നിൽ
യേശു സ്നേഹിക്കുന്നെ-ന്നുച്ചരിക്കിൽ
സാത്താൻ ഭയന്നിതാ പാഞ്ഞീടുന്നു [പല്ലവി]

Text Information
First Line: ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
Title: ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
English Title: I am so glad that our Father in Heaven
Author: Philip Paul Bliss
Translator: Simon Zachariah
Refrain First Line: എത്ര മോദം താൻ സ്നേഹിക്കുന്നു
Language: Malayalam
Copyright: Public Domain
Tune Information
Name: [ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ]
Composer: Philip Paul Bliss
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.