15019 | The Cyber Hymnal#15020 | 15021 |
Text: | ശുദ്ധാത്മാവേയെന്നെ |
Author: | Unknown |
Tune: | HANSON PLACE |
Composer: | Robert Lowry |
Media: | MIDI file |
1 ശുദ്ധാത്മാവേയെന്നെ പാപബോധം നീ വരുത്തി വീണ്ടും
ജനിപ്പിച്ചു എന്റെ ആത്മ ജീവനെ പാലിക്കുക
പല്ലവി:
മാ ശുദ്ധാത്മാവിയേ സദാ ഞാൻ
അശുദ്ധമാം എന്നുള്ളത്തിൽ നിന്റെ
വാഴ്ത്തപ്പെട്ട വ്യാപാരങ്ങൾക്ക്
ഏല്പിച്ചിടുന്നേൻ എന്നെ
2 വേദത്തിൻ വചനം ഏറ്റം മാധുര്യകരമായ് തീർത്തു
ദൈവേഷ്ടമതിൽ നിന്നെന്നും എന്നെ അഭ്യസിപ്പിക്ക [പല്ലവി]
3 എൻ ദുഖങ്ങളിലെല്ലാം നീ എന്നാശ്വാസപ്രദനാക
യേശുവിന്റെ മാർവിൽ ചാരി ആശ്വസിപ്പാൻ കൃപ താ [പല്ലവി]
4 ദൈവത്തിൻ ഹിതപ്രകാരം ജീവനുള്ള പ്രാർത്ഥന ഞാൻ
എല്ലാനേരവും കഴിപ്പാൻ എന്നെ പഠിപ്പിക്കുക [പല്ലവി]
5 എന്നിൽ നീ വസിച്ചു പാപം തന്നുടെ അടിമ നീക്കി
സ്വാതന്ത്ര്യത്തെ എനിക്കേകി ശുദ്ധമാക്ക നാൾക്കുനാൾ [പല്ലവി]
6 യേശുവിൻ മഹിമയെയും സ്നേഹത്തിന്നളവിനെയും
എന്നിൽ നീ വെളിപ്പെടുത്തി തന്നരുൾക സർവ്വദാ [പല്ലവി]
7 യേശുവിന്നു സാക്ഷിയായി ഞാൻ എന്നും ജീവിതം ചെയ്‌വാൻ
നിന്നുടെ പരമ ശക്തി എന്മേൽ ആവസിക്കട്ടെ [പല്ലവി]
8 നിൻ ദിവ്യ ഫലങ്ങൾ എല്ലാം അൻപോടെ ഉളവാക്കെന്നിൽ
ഞാൻ യേശുവിന്നനുരൂപൻ അകേണമേ നാൾക്കുനാൾ [പല്ലവി]
Text Information | |
---|---|
First Line: | ശുദ്ധാത്മാവേയെന്നെ പാപബോധം നീ വരുത്തി വീണ്ടും |
Title: | ശുദ്ധാത്മാവേയെന്നെ |
Author: | Unknown |
Refrain First Line: | മാ ശുദ്ധാത്മാവിയേ സദാ ഞാൻ |
Meter: | 87.887 refrain |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | HANSON PLACE |
Composer: | Robert Lowry (1864) |
Meter: | 87.887 refrain |
Key: | D Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |