14964 | The Cyber Hymnal#14965 | 14966 |
Text: | രാവിലെ വിതയ്ക്കാം |
Author: | Knowles Shaw |
Translator: | Simon Zachariah |
Tune: | [രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു] |
Composer: | George A. Minor |
Media: | MIDI file |
1 രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു,
മദ്ധ്യാന നേരത്തും വൈകുന്നേരവും,
കൊയ്ത്തിനായി കാക്കാം തത്സമയേ കൊയ്യാം,
കറ്റകൾ സന്തോഷാൽ കൊണ്ടുവന്നിടാം.
പല്ലവി:
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം,
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം.
2 വെയിലിൽ വിതയ്ക്കാം തണലിൽ വിതയ്ക്കാം,
മേഘം, ശീതം, ഒട്ടും നീ ഭയക്കേണ്ട,
തക്ക കാലത്തിങ്കൽ കൊയ്തു നീ മുടിക്കും,
കറ്റകളെ ഏന്തി ആനന്ദിച്ചിടും. [പല്ലവി]
3 കണ്ണീ-രോടെ പോകാം നാഥനായ് വി-തയ്ക്കാം,
കഷ്ടനഷ്ടമോർത്തു കരഞ്ഞീടിലും;
കണ്ണീർ തുടച്ചീടും വരവേറ്റിടും താൻ,
കറ്റകളെ ഏന്തി ആനന്ദിക്കും നാം. [പല്ലവി]
Text Information | |
---|---|
First Line: | രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു |
Title: | രാവിലെ വിതയ്ക്കാം |
English Title: | Sowing in the morning, sowing seeds of kindness |
Author: | Knowles Shaw |
Translator: | Simon Zachariah |
Refrain First Line: | കറ്റ ഏന്തിടാം, കറ്റ ഏന്തിടാം |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു] |
Composer: | George A. Minor |
Key: | C Major |
Copyright: | Public Domain |