14928. യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം

1 യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
ആശയോടു തൻ ദാസർ നാം- ആനന്ദിച്ചീടുക
യേശുവിന്നവതാരം- തീർത്തു പേ-യധികാരം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

2 വാന സേനകൾക്കീശൻ താൻ മർത്യരെ സ്നേഹിച്ചു
വാനവർ ഗാന മോദങ്ങൾ ആകെയുപേക്ഷിച്ചു
ഹീന മാനുഷ വേഷം പൂണ്ടു വന്നു സന്തോഷം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

3 പൂർണ്ണമാനുഷ്യ സൂനുവായ് പർണ്ണക ശാലയിൽ
ജീർണ്ണവസ്ത്രമണിഞ്ഞോനായ് മാതൃമടിയതിൽ
കാണും ശിശുവിനെ നാം താണുവണങ്ങിടേണം
കൂടുക നാം പാടുക നാം- ബഹു സന്തോഷമേ

4 മർത്ത്യരെയെല്ലാം പാപത്തിൽ നിന്നും രക്ഷിക്കുവാൻ
സത്യവചനം ലോകത്തിൽ മർത്ത്യനായ് വന്നഹോ
ദൂതഗണങ്ങളാകെ ഭീതി പൂണ്ടവരോടും
കൂടുക നാം പാടുക നാം ശത്രുക്കൾ തോറ്റുപോയ്-

Text Information
First Line: യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
Title: യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം
Author: P. V. Thommy
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശുവിൻ ജനനത്തെ നാം- പാടി സന്തോഷിക്കാം]
Composer: Philip Paul Bliss
Key: F Major or modal
Copyright: Public Domain



Media
MIDI file: PDF
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.