14908. യേശു മരിച്ചതാം ക്രൂശിങ്കൽ

1 യേശു മരിച്ചതാം ക്രൂശിങ്കൽ,
പാപ ക്ഷമക്കായ്‌ ഞാൻ കേണപ്പോൾ
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം

പല്ലവി:
വാഴ്ത്തും തൻ നാമം
വാഴ്ത്തും തൻ നാമം
തൻ രക്തം എന്നെ വെളുപ്പിച്ചേൻ
വാഴ്ത്തും തൻ നാമം

2 അത്ഭുതം! എൻ പാപം മോചിച്ചേൻ
എന്നിലോ യേശു താൻ പാർക്കുന്നു.
എന്നെ അണച്ചവൻ തൻ ക്രൂശിൽ
വാഴ്ത്തും തൻ നാമം [പല്ലവി]

3 പാപത്തെ പോക്കുന്ന തൻ രക്തം
ചിന്തിയതാൽ ഞാൻ സമ്പൂർണ്ണൻ
ശുദ്ധിയതേകി പാപിക്കു
വാഴ്ത്തും തൻ നാമം [പല്ലവി]

4 ശുദ്ധി തരും പുണ്ണ്യരക്തത്താൽ
തൻ പാദേ ചെല്ലു നീ ആത്മാവേ
മുങ്ങുകയിന്നതിൽ ശുദ്ധിക്കായ്
വാഴ്ത്തും തൻ നാമം [പല്ലവി]

Text Information
First Line: യേശു മരിച്ചതാം ക്രൂശിങ്കൽ
Title: യേശു മരിച്ചതാം ക്രൂശിങ്കൽ
English Title: Down at the cross where my Savior died
Author: Elisha Albright Hoffman
Translator: Simon Zachariah
Refrain First Line: വാഴ്ത്തും തൻ നാമം
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശു മരിച്ചതാം ക്രൂശിങ്കൽ]
Composer: John Hart Stockton
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us