14803. നിന്റെ ജീവൻ തന്നതാലെ

1 നിന്റെ ജീവൻ തന്നതാലെ
രക്ഷകാ സ്തുതിക്കും ഞാൻ
രക്ഷിച്ചെന്നെ, ശുദ്ധിയാക്കി
നിന്നരു-വിയാക്കുവാൻ

പല്ലവി:
അത്ഭുതമാം നിന്റെ ശക്തി
എന്നിലൂടെ ഒഴുകാൻ
അരു-വിയായ് തീർത്തിടേണം
എന്നുമെന്നും നിനയ്ക്കായ്

2 ദാഹിപ്പോർക്കു ദാഹം തീർപ്പാൻ
അരുവിയാ-ക്കീടെണം
നിന്റെ രക്ഷാ-ദൂതു ചൊൽവാൻ
നിന്റെ സ്നേഹം സാക്ഷിപ്പാൻ. [പല്ലവി]

3 കഴുകെന്നെ ശുദ്ധിയാക്കി
നിൻ കൈയ്യിൽ നീ വഹിപ്പാൻ
നിന്റെ ആജ്ഞ തന്നിടുന്ന
ശക്തി എന്റെ ശരണം. [പല്ലവി]

4 രക്ഷിക്കുന്ന നിന്റെ ശക്തി
എന്റെ പാപം പോക്കേണം
എന്നെ നീ വി-ലയ്ക്കു വാങ്ങി
പൂർണ്ണനാക്കി തീർക്കേണം [പല്ലവി]

5 യേശുവേ നീ നിറക്കെന്നിൽ
നിന്നാത്മാവേ പൂർണ്ണമായ്
എന്നിൽ നിന്നും ഒഴുകട്ടെ
ജീവജലം എന്നുമേ [പല്ലവി]

Text Information
First Line: നിന്റെ ജീവൻ തന്നതാലെ
Title: നിന്റെ ജീവൻ തന്നതാലെ
English Title: How I praise Thee, precious Savior
Author: Mary Elizabeth Dobell Maxwell (1892)
Translator: Simon Zachariah
Refrain First Line: അത്ഭുതമാം നിന്റെ ശക്തി
Language: Malayalam
Copyright: Public Domain
Tune Information
Name: [നിന്റെ ജീവൻ തന്നതാലെ]
Composer: Ada Rose Gibbs
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.