Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a Hymnary Pro subscription.
14792 | The Cyber Hymnal#14793 | 14794 |
Text: | നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ! |
Author: | Bernard of Clairvaux |
Translator (English): | James W. Alexander |
Translator (Malayalam): | Simon Zachariah |
Tune: | PASSION CHORALE |
Composer: | Hans Leo Hassler |
Media: | MIDI file |
1 നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ!
പരിഹാസം നിൻ ചുറ്റും മുള്ളിൻ കിരീടമായ്,
വൻ മഹത്വത്തിൽ വാണ നീ നിന്ദിതനായോ?
ആനന്ദിക്കും ഞാൻ എന്നും നീ സ്വന്തം ആകയാൽ.
2 മഹത്വം നിൻ വദനേ സുന്ദരം പ്രിയനേ!
നിൻ പ്രത്യക്ഷത-യിങ്കൽ ഭയന്നെല്ലാവരും.
എന്നാലതിന്നോ മുറ്റും മ്ലാനമായ് തീർന്നില്ലേ?
പ്രഭാതം പോലിരുന്ന അതെത്ര വാടിപ്പോയ്!
3 വിശുദ്ധമാം കവിളിൽ അടികൾ ഏറ്റല്ലോ!
പൂമൊട്ടാം നിൻ അധരം എളിമപ്പെട്ടല്ലോ!
കാണ്മൂ അവ പിളർന്നു മരണം മൂലമായ്,
ഹൃദയം തകർന്നോനായ് നിൻ ദേഹം വീണല്ലോ!
4 എത്ര സഹിച്ചു നാഥാ എല്ലാം ഈ പാപിക്കായ്!
എന്റേതു എല്ലാം ലാഭം, നിന്റേതു വേദന.
നിൻ പദവി തന്നതാൽ ഞാൻ വന്ദിച്ചീടുന്നു,
കടാക്ഷിക്ക കൃപയാൽ കരുണ തോന്നി നീ.
5 രക്ഷകാ സ്വീകരിച്ചു നിൻ സ്വന്തമാക്കെന്നെ.
നന്മകളിൻ ഉറവേ നീ എന്റെ സ്വന്തമേ.
സത്യം, സ്നേഹം, പൊഴിയും അധരം നിന്റേതാം,
വിറയ്ക്കുമെന്നാത്മാവിൽ നിറയ്ക്കും സ്വർ ശാന്തി.
6 നിൻ ചാരെ എന്നഭയം തള്ളല്ലേ എന്നെ നീ.
കുലുങ്ങീടാ ഞാൻ തെല്ലും മരണ നാളിലും.
വേദനയാൽ വിളറി ദുഖത്താൽ വീഴുമ്പോൾ,
നിൻ വൻ കരത്താൽ ചുറ്റി മാർവ്വോടു ചേർക്കെന്നെ.
7 വർണ്ണിക്കാനേതുമാക അതുല്ല്യമാനന്ദം.
മുറിവേറ്റ നിൻ ദേഹം എൻ അഭയസ്ഥാനം.
നിൻ മഹത്വം ദർശ്ശിക്കാൻ വാഞ്ചിക്കുന്നെന്നും ഞാൻ.
നിൻ ക്രൂശ്ശിൻ ചാരെ വന്നു വിശ്രാമം കണ്ടെത്തും.
8 അറുതിയില്ലാ ദുഖം, മൃത്യുവിൻ വേദന,
നന്ദി കരേറ്റുവാനായ് എനിയ്ക്കു വാക്കില്ലേ!
എൻ ഇഷ്ടം മുറ്റും മാറ്റി നിന്റേതായ് തീർക്കെന്നെ.
നിൻ സ്നേഹം വിട്ടകന്നു എനിക്കു ജീവിക്കാ.
9 ഞാൻ പിന്തിരിഞ്ഞു പോയാൽ പിരിയല്ലെന്നെ നീ.
മൃത്യുവിൻ മുൾതകർത്തു സ്വതന്ത്രമാക്കെന്നെ.
അന്ത്യമടുത്ത നാളിൽ ഹൃദയം നോവുമ്പോൾ,
നീ ഏറ്റ പങ്കപ്പാടാൽ എൻ ഖേദം നീക്കുകേ.
10 മരണനേരത്തെന്നെ നിൻ ക്രൂശു കാണിക്ക.
ദേഹി ദേഹം വിടുമ്പോൾ സ്വതന്ത്രമാക്കെന്നെ.
പുതുവിശ്വാസക്കണ്ണാൽ യേശുവിൽ നമ്പുവാൻ,
വിശ്വാസത്താൽ മരിച്ചു നിൻ സ്നേഹം പ്രാപിപ്പാൻ
Text Information | |
---|---|
First Line: | നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ! |
Title: | നിന്ദ ദുഖം നിറഞ്ഞു മുറിഞ്ഞ ശിരസ്സേ! |
English Title: | O sacred head, now wounded |
Author: | Bernard of Clairvaux |
Translator (English): | James W. Alexander |
Translator (Malayalam): | Simon Zachariah |
Meter: | 76.76 D |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | PASSION CHORALE |
Composer: | Hans Leo Hassler (1601) |
Meter: | 76.76 D |
Key: | a minor or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |