14781 | The Cyber Hymnal#14782 | 14783 |
Text: | നാശ പാപികളെ രക്ഷിപ്പാൻ |
Author: | Frances Jane (Fanny) Crosby |
Translator: | Unknown |
Tune: | [കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ] |
Composer: | William Howard Doane |
Media: | MIDI file |
1 കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ
രക്ഷണ്യ വീരനുണ്ടെന്നു ചൊല്ലീൻ
നാശ പാപികളെ രക്ഷ ചെയ്തീടീൻ
യേശു കാരുണ്യവാൻ രക്ഷിക്കും താൻ.
നാശ പാപികളെ രക്ഷിപ്പാൻ കൈയെ
നീട്ടി ഉദ്ധാരണം ചെയ്ക വേഗം
2 തന്നെ നിന്ദിക്കിലും താൻ കാക്കുന്നല്ലോ
താപികളെ ചേർത്തു രക്ഷ ചെയ്വാൻ
തീക്ഷ്ണ യാചനം നാം സൗമ്യ വിളിയും
ചെയ്കിൽ വിമോചിക്കും ചെല്ലുന്നോരെ
3 ഹൃത്തിൻ ആഴത്തിൽ വികാരങ്ങളുണ്ടേ
കൃപയിൻ വീര്യം കൊണ്ടു ജ്വലിക്കും
ആർദ്രമാം സ്നേഹത്തിൻ കൈ തൊട്ടീടുമ്പോൾ
പൊട്ടക്കമ്പി ഇമ്പനാദം മീട്ടും
4 രക്ഷണ്യ വേലപോൽ ധർമ്മം മറ്റില്ല
രക്ഷകൻ നൽകും പ്രയത്നബലം
വേലിയരികത്തും ദൂതറിയിച്ചു
രക്ഷകൻ മൃത്യു ഏറ്റെന്നു ചൊൽക.
Text Information | |
---|---|
First Line: | കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ |
Title: | നാശ പാപികളെ രക്ഷിപ്പാൻ |
English Title: | Rescue the perishing, care for the dying |
Author: | Frances Jane (Fanny) Crosby |
Translator: | Unknown |
Refrain First Line: | നാശ പാപികളെ രക്ഷിപ്പാൻ കൈയെ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ] |
Composer: | William Howard Doane |
Key: | B♭ Major |
Copyright: | Public Domain |