Hymnary.org will be briefly unavailable January 23, starting at 10:00 AM EST for system maintenance. Thank you for your patience. Hide this message

14684. തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം

1 തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം,
വിണ്‍ദൂതർ എത്തി ഭൂമിയിൽ കിന്നരം പാടുവാൻ.
സ്വർഗ്ഗത്തിൻ രാജൻ കല്പിച്ചു ഭൂമിയിൽ ശാന്തിയെ,
വിണ്‍ദൂതർ ഗാനം കേൾക്കുവാൻ ഭൂവെല്ലാം കാതോർത്തു.

2 ദൂതർ വന്നെത്തി ആകാശെ ശാന്തി ചിറകിലായ്,
അപ്പോഴും പാടി സദ്ഗീതം ഞരങ്ങും ഭൂമിമേൽ,
ദുഖിക്കും ഭൂ താഴ്വാരം മേൽ ചിറകിനാൽ മൂടി,
ഭൗമീക ശബ്ദങ്ങൾക്കുമേൽ വിണ്‍ദൂതർ ഗാനമായ്.

3 പാപം, പരീക്ഷ, ഭൂമിയിൽ വാണേറെ നാളുകൾ,
രണ്ടു സഹസ്ര വർഷത്തിൻ പാപത്തെ നീക്കിയേ.
മേലിൽ കേൾക്കില്ല യുദ്ധങ്ങൾ ശാന്തി ധ്വനിച്ചീടും,
ദുഖം അടക്കി കേൾക്കുവിൻ വിണ്‍ദൂതരിൻ ഗാനം.

4 അദ്ധ്വാനിക്കും മനുജരെ, ഭാരം ചുമപ്പോരേ,
കഷ്ടതയിൻ കാല്പാടിനാൽ അടി വയ്ക്കുന്നോരേ,
കാണ്മിൻ സുവർണ്ണാവസരം ദൂതർ ചിറകിന്മേൽ.
വഴിവക്കിൽ വിശ്രമിപ്പിൻ ആ ഗാനം കേട്ടിടാം.

5 ദിനങ്ങൾ പാഴിൽ പോകുന്നു പ്രവചനം ചൊല്ലി,
കഷ്ടപ്പാടിൻ കാലം പോയി സ്വതന്ത്ര കാലമായ്.
സമാധാനം ഈ ഭൂമിയിൽ പണ്ടേ പോൽ വാണീടും.
അപ്പോൾ ഭൂവെല്ലാം പാടീടും വിണ്‍ദൂതർ ഗാനവും.

Text Information
First Line: തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം
Title: തെളിഞ്ഞു പാതിരാത്രിയിൽ മഹത്വമാം ഗാനം
English Title: It came upon a midnight clear
Author: Edmund H. Sears
Translator: Simon Zachariah
Meter: CMD
Language: Malayalam
Copyright: Public Domain
Tune Information
Name: CAROL
Composer: Richard Storrs Willis (1849)
Meter: CMD
Key: B♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.