14605. ക്രുപാലുവേ നിൻ ജനത്തിൽ

1 ക്രുപാലുവേ നിൻ ജനത്തിൽ
നിൻശക്തിയെ ചൊരിക
നിൻ സഭയെ ഉദ്ധരിച്ചു
പൂർണ്ണ ശോഭയേകുക
ജ്ഞാനം നല്ക; ധൈര്യം നല്ക;
പോരിടാനായ് ഇന്നാളിൽ (2)

2 ശത്രു സൈന്യം ചുറ്റുമുണ്ടേ
ക്രിസ്തു മാർഗ്ഗം വെന്നീടാൻ
ഭീതി മുറ്റും തളർത്തുന്നേ
സ്തുതി ചൊൽവാൻ കൃപ താ
ജ്ഞാനം നല്ക; ധൈര്യം നല്ക;
ജീവിപ്പാനായ് ഇന്നാളിൽ (2)

3 മത്സരത്തിൻ ചിന്ത മാറ്റി
വിനയം ധരിപ്പിക്ക
ലജ്ജിപ്പിക്കും സ്വാർത്ഥം മാറ്റി
ആത്മാവെ പോഷിപ്പിക്ക
ജ്ഞാനം നല്ക; ധൈര്യം നല്ക;
സ്വർ ലക്ഷ്യത്തെ സൂക്ഷിപ്പാൻ (2)

4 ഉന്നതത്തിൽ നിർത്തീടെന്നെ
മുറ്റും കാണാൻ മറ്റുള്ളോർ
ക്രിസ്തുവിൻ പടക്കോപ്പേന്തി
മർത്യരെ രക്ഷിച്ചീടാൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നിടാനായ് നിൻ പക്ഷം (2)

5 തിന്മയെ നേരിടുന്നേരം
ക്ഷീണിതനായ് തീരല്ലേ
നിൻ രക്ഷയെ തേടിപ്പോകാൻ
നിൻ മഹത്വം കണ്ടെത്താൻ
ജ്ഞാനം നല്ക; ധൈര്യം നല്ക;
നിന്നെ ആരാധിച്ചീടാൻ (2)-

Text Information
First Line: ക്രുപാലുവേ നിൻ ജനത്തിൽ
Title: ക്രുപാലുവേ നിൻ ജനത്തിൽ
Author: Harry E. Fosdick
Translator: Simon Zachariah
Meter: 87.87.87.7
Language: Malayalam
Copyright: Public Domain
Tune Information
Name: CWM RHONDDA
Composer: John Hughes
Meter: 87.87.87.7
Key: A Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.