14514 | The Cyber Hymnal#14515 | 14516 |
Text: | എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു |
Author: | Wolbright Nagal, 1867-1921 |
Tune: | [എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു] |
Composer: | Henry Rowley Bishop, 1786-1855 |
Media: | MIDI file |
1 എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു
താന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നു
തന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരം!
ഹാ, നല്ലോരവകാശം എന്റേതു നിശ്ചയം
2 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തന്‍ ക്രൂശിന്‍ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീര്‍ത്തു സ്വഗ്ഗം എനിക്കു തുറന്നു
3 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
എന്‍ ഹൃദയത്തിന്‍ ഖേദം ഒക്കെ താന്‍ തീര്‍ക്കുന്നു
എന്‍ വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം യേശുവിന്‍ മാര്‍വിടം
4 എന്‍ യേശു എന്‍ സംഗീതം എന്‍ ബലം ആകുന്നു
തന്‍ വരവു സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോടു താന്‍ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും
Text Information | |
---|---|
First Line: | എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു |
Title: | എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു |
Author: | Wolbright Nagal, 1867-1921 |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [എന്‍ യേശു എന്‍സംഗീതം എന്‍ ബലമാകുന്നു] |
Composer: | Henry Rowley Bishop, 1786-1855 |
Key: | E♭ Major |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | ![]() |
MIDI file: | ![]() |
Noteworthy Composer score: | ![]() |