14457 | The Cyber Hymnal#14458 | 14459 |
Text: | ഇന്നെയോളം തുണച്ചോനെ |
Author: | Isaac Watts |
Translator: | Simon Zachariah |
Tune: | [ഇന്നെയോളം തുണച്ചോനെ] |
Composer: | William Croft |
Media: | MIDI file |
1 ഇന്നെയോളം തുണച്ചോനെ
ഇനിയും തുണക്ക!
ഇഹ ദുഃഖേ രക്ഷയും നീ
ഈ എന്‍ നിത്യ ഗൃഹം
2 നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍
3 പര്‍വ്വതങ്ങള്‍ നടും മുമ്പേ
പണ്ടു ഭൂമിയെക്കാള്‍
പരനെ നീ അനാധിയായ്
പാര്‍ക്കുന്നല്ലോ സദാ
4 നിന്‍ ആജ്ഞയാല്‍ മൃത്യു വരും
ഉയര്‍പ്പിക്കും വീണ്ടും
രാഷ്ട്രങ്ങളോ വാഴും പിന്നെ
മണ്ണടിയും വീണ്ടും*
5 ആയിരം വര്‍ഷം നിനയ്ക്കു
ആകുന്നിന്നലെപോല്‍
ആദിത്യോദയമുംബിലെ
അല്പ യാമം പോലെ
6 ജീവനുറ്റ ജാതി ജനം
ജീവ ഭാരമൊപ്പം
പ്രളയത്താല്‍ നശിച്ചു പോയി
മറന്നുപോയ് കാലം.*
7 നിത്യ നദി പോലെ കാലം
നിത്യം തന്‍ മക്കളെ
നിത്യത്വം പൂകിപ്പിക്കുന്ന
നിദ്ര പോലെ അത്രേ
8 സാമ്രാജ്യങ്ങള്‍ പൂക്കള്‍ പോലെ
ഉദിച്ചു നില്‍ക്കുന്നു
തോട്ടക്കാരന്‍ പറിക്കുമ്പോള്‍
അന്ധകാരം ചുറ്റും.*
9 ഇന്നെയോളം തുണച്ചോനെ!
ഇനിയും തുണക്ക
ഇഹം വിട്ടു പിരിയുമ്പോള്‍
ഈ എന്‍ നിത്യ ഗ്രഹം.
Text Information | |
---|---|
First Line: | ഇന്നെയോളം തുണച്ചോനെ |
Title: | ഇന്നെയോളം തുണച്ചോനെ |
English Title: | Our God, our help in ages past |
Author: | Isaac Watts |
Translator: | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [ഇന്നെയോളം തുണച്ചോനെ] |
Composer: | William Croft (1708) |
Key: | C Major |
Copyright: | Public Domain |