14434 | The Cyber Hymnal#14435 | 14436 |
Text: | ആരാണീ പൈതലീ നിദ്രയില്‍ |
Author: | William C. Dix |
Translator: | Simon Zachariah |
Tune: | GREENSLEEVES |
Media: | MIDI file |
1 ആരാണീ പൈതലീ നിദ്രയില്‍-
മേരി തന്റെ മാറിലായ് സ്വൈരം?
താരാട്ട് പാടുവാന്‍ ദൂതരും,
ഇടയര്‍ കാവല്‍ നിന്നു ചുറ്റും!
ഈ- പൈതലോ ക്രിസ്തുവാം
ദൂതര്‍ വാഴ്ത്തി പാടിടും രാ-ജന്‍
ഈ- പൈതലെ കുമ്പിടാം
ഇടയന്മാരോ കുമ്പിടും രാ-ജന്‍
2 ശിശു-വാം യേശു ഈ ഗോശാലെ
വെറും കാലി മേവിടും കൂട്ടില്‍
ആശുദ്ധന്മാരും ശുദ്ധരും
ഇതാ നി-ശ്ശബ്ദരായി മേവൂ
ഓ! ആണിയില്‍ തൂങ്ങവേ
അവന്‍ ക്രൂശില്‍ പ്രാണനെ നല്‍-കി
കാണ്‍! മേരിതന്‍ സൂനുവെ
വചനമതോ മാനുഷനായി
3 തന്‍ മുന്നില്‍ കാഴ്ചകള്‍ അര്‍പ്പിക്കാം
അവന്‍ മുന്നില്‍ വീണു വണങ്ങിടാം
രാജാധിരാജന്‍ തന്‍ രക്ഷയെ
നമ്മള്‍ സ്വീകരിച്ചിന്നു വണങ്ങാം
ഈ- നാഥന് പാടുവിന്‍
ഒരു കന്യാ താരാട്ടിനൊപ്പം
ഈ- ക്രിസ്തു ഭൂ-ജാതനായ്
മേരി തന്നുടെ സൂനുവാം പൈതല്‍.
Text Information | |
---|---|
First Line: | ആരാണീ പൈതലീ നിദ്രയില്‍ |
Title: | ആരാണീ പൈതലീ നിദ്രയില്‍ |
English Title: | What child is this, who laid to rest |
Author: | William C. Dix (1865) |
Translator: | Simon Zachariah (2011) |
Meter: | 87.87 refrain |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | GREENSLEEVES |
Meter: | 87.87 refrain |
Key: | e minor or modal |
Source: | 16th Century English Tune |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |