14433. ആ-യിരം നാവാൽ പാടിടും

1 ആ-യിരം നാവാൽ പാടിടും
എൻ രക്ഷകൻ സ്തുതി
ദൈവമഹ-ത്വം രാജനു
നിൻ കൃപയിൻ ജയം

2 കാരുണ്യവാനാം ദൈവമേ
ഘോഷിപ്പാൻ ശകതി താ
ഭൂ-ലോകമെങ്ങും ഘോഷിപ്പാൻ
നിൻ നാമത്തിൻ സ്തുതി

3 ഭയം നീക്കും യേശു നാമം
ആകുലം പോക്കീടും
പാപിക്കതു ഇമ്പസ്വരം
ദേഹത്തിനു സൌഖ്യം

4 പാപശക്തി താൻ തകർക്കും
സ്വാതന്ത്ര്യം ഏകുമേ
തൻ രക്തമോ വെണ്മയാക്കും
എനിക്കതു സ്വന്തം

5 താൻ കല്പിക്കും ഞാൻ ശ്രദ്ധിക്കും
പുതുജീവൻ നൽകും
ദുഖിക്കുന്നോർ ആനന്ദിക്കും
വിശ്വസിക്കുമവർ

6 ഊമരും ബധിതരുമെ
തൻ നാമം വാഴ്ത്തീടിൻ
കുരുടരേ മുടന്തരേ
ആനന്ദിപ്പിൻ മോദാൽ

7 നിൻ തലയോ ക്രിസ്തുവത്രേ
നിൻ പാപം മോചിച്ചു.
താഴെയത്രേ നിൻ സ്വർപുരി
സ്വർ സ്നേഹം നിൻ സ്വന്തം

8 മഹത്വം സ്നേഹം സ്തുതിയും
എന്നും ദൈവത്തിനു
വാനത്തിലും ഭൂമിയിലും
ശുദ്ധർ ചൊല്ലും സ്തുതി

9 ഉയർത്തിതാ നീതി സൂര്യൻ
ഇന്നെന്ന സുദിനേ
ഇരുൾ നിറഞ്ഞ ആത്മാവിൽ
നിറച്ചവൻ ശാന്തി

10 കലാശിച്ചു കഠോരപോർ
എൻ വ്യാകുലം പോക്കി
പുതു ജീവൻ പ്രാപിച്ചു ഞാൻ
പുതിയ ജീവിയായ്

11 എൻ ഹൃദയേ വിശ്വസിച്ചു
ദിവ്യ വിശ്വാസത്താൽ
ശുദ്ധാത്മാവേ സ്വീകരിച്ചു
രക്ഷകനെൻ സ്വന്തം

12 എൻ അനുഭവം തൻ രക്തം
ആത്മാവിൽ പുരട്ടി
ദൈവപുത്രൻ സ്നേഹിച്ചെന്നെ
എനിക്കായ് മരിച്ചു

13 തൻ വാഗ്ദത്തം സുസ്ഥിരമാം
ഞാൻ വിശ്വസ്തനാകും
സ്വർഗ്ഗമെൻ പാപം മോചിച്ചു
എൻ ഹൃത്തിൽ കുറിച്ചു

14 ഭൂലോകരെ നോക്കവനിൽ
ദൈവത്തെ വീക്ഷിപ്പിൻ
രക്ഷപ്പെടിൻ വിശ്വാസത്താൽ
കൃപയാൽ പ്രാപിപ്പിൻ

15 യാഗമായ കുഞ്ഞാടിന്മേൽ
നിൻ പാപത്തെ കാണ്‍ക
എല്ലാർക്കുമായ് യാഗമായോൻ
തൻ ആത്മാവെ നല്കി

16 പാപ ഉറക്കം വിട്ടിടിൻ
ദൈവം നല്കും ശോഭ
പാപത്തെ നീക്കി വെണ്മയായ്
തീർത്തീടും നിന്നെ താൻ

17 പാതകരെ പാപികളെ
വന്നാർത്തു ഘോഷിപ്പിൻ
നിനയ്കായും എനിക്കായും
മരിച്ചു രക്ഷകൻ

18 നിൻ പാപം മോചിച്ചെന്നു നീ
അറിഞ്ഞാശ്വസിപ്പിൻ
സ്വർഗ്ഗേ സ്നേഹം ഭൂവിൽ സ്വർഗ്ഗം
സ്വർ സ്നേഹം നിൻ ഭാഗ്യം

Text Information
First Line: ആ-യിരം നാവാൽ പാടിടും
Title: ആ-യിരം നാവാൽ പാടിടും
English Title: O for a thousand tongues to sing
Author: Charles Wesley (1739)
Translator: Simon Zachariah (2013)
Language: Malayalam
Copyright: Public Domain
Tune Information
Name: [ആ-യിരം നാവാൽ പാടിടും]
Composer: C. H. Gläser (1828)
Arranger: Lowell Mason (1839)
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.