14409. അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍

1 അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍
ആയുധം വച്ചു കീഴടങ്ങാന്‍ നിര്‍ബന്ധിക്കെന്നെ
ഞാന്‍ ഏകാനായെന്നാല്‍ ഞാന്‍ വീണു പോമെന്നാല്‍
നിന്‍ ശക്തമാം കരങ്ങളാല്‍ വരിഞ്ഞിടേണമേ

2 മന-മതു തളരുന്നേ ചേരും-വരെ നിന്നില്‍
ലക്ഷ്യബോധമില്ലാതെ മുറ്റും കാറ്റിലലയുന്നേന്‍
നീ ബന്ധിച്ചില്ലെങ്കില്‍ നിഷ്ഫലമാണെല്ലാം
നിന്‍ സ്നേഹത്താല്‍ വരിഞ്ഞെന്നെ അമര്‍ത്യനാക്കുകേ.

3 ക്ഷീണിതന്‍ ഞാനത്രേ ശുശ്രൂഷചെയ്യുവാന്‍
അതിനുള്ള ശക്തി ധൈര്യം കേവലം തുച്ഛമേ
നീ നയിച്ചീടാതെ നയിക്കാന്‍ ഞാന്‍ ആക
നിന്‍ ശ്വാസം മാത്രംമൂലം എന്‍ കൊടി പറക്കുമേ

4 എന്‍ഹിതം ഇനി-മേല്‍ നിന്‍ ഇഷ്ടം ആകട്ടെ
രാജാവായി തീര്‍ന്നെന്നാലും കിരീടം നിന്‍ സ്വന്തം
വന്‍ പോരിന്‍ മദ്ധ്യേയും വിളങ്ങുമേയത്
നിന്‍ മാറിടത്തില്‍ ചേരുമ്പോള്‍ തന്‍ ജീവന്‍ കണ്ടെത്തും

Text Information
First Line: അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍
Title: അടി-മയതാക്കെന്നെ, സ്വതന്ത്രനാകുവാന്‍
English Title: Make me a captive, Lord
Author: George Matheson
Translator: Simon Zachariah (2012)
Meter: SMD
Language: Malayalam
Copyright: Public Domain
Tune Information
Name: DIADEMATA
Composer: George Job Elvey (1868)
Meter: SMD
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.