പല്ലവി:
മാനം മഹത്വം സ്തോത്രം
നിനക്കു രക്ഷകാ!
ശിശുക്കൾ നിന്നെ വാഴ്ത്തി,
ഹോശാന്നാ ആർത്തവർ
1 യിസ്രായേൽ രാജൻ നീയേ
യിശ്ശായി വംശജൻ
കർത്താവിൻ ക്രിസ്തോ! വാഴ്ക
വാഴ്ത്തുന്നെങ്ങൾ നിന്നെ [പല്ലവി]
2 മാലാഖ വൃന്ദം നിന്നെ
മേലോകേ വാഴ്ത്തുന്നു
മർത്യരും സൃഷ്ടി സർവ്വം
കീർത്തിക്കുന്നെങ്ങുമേ- [പല്ലവി]
3 നിൻമാർഗേ കുരുത്തോല-
അങ്കിയും ഇട്ടവർ
യാചന, സ്തോത്രം, നിൻ മുൻ,
ഈ ജനം അർപ്പിച്ചു- [പല്ലവി]
4 നിൻ കഷ്ടനാൾ മുൻ യൂദർ
പുകഴ്ത്തി പാട്ടിനാൽ
അത്യുന്നതനാം നിന്നെ
വാഴ്ത്തുന്നിന്നെങ്ങളും- [പല്ലവി]
5 കൈക്കൊണ്ടു നീ ആ സ്തുതി
കേൾക്കെങ്ങൾ യാചന
സർവ്വ നന്മയിൻ നാഥാ
കൃപാലോ രാജാവേ!- [പല്ലവി]
6 നിൻ ഖേദം ജയം സർവ്വം
ഏകുകേ ഞങ്ങൾക്കും
മേൽ സ്വർഗ്ഗ ഗേഹേ വാഴാൻ
ക്രിസ്തോ നിൻ കൂടെന്നും [പല്ലവി]
7 അർപ്പിക്കും നിൻ മുൻ ഞങ്ങൾ
ശത്രുമേൽ വൻ ജയം
ജയത്തിൻ ഘോഷം എന്നും
ഉച്ചത്തിൽ മുഴങ്ങും [പല്ലവി]
Source: The Cyber Hymnal #14884
First Line: | യിസ്രായേൽ രാജൻ നീയേ (Yisrāyēl rājan nīyē) |
Title: | മാനം മഹത്വം സ്തോത്രം |
English Title: | All glory, laud, and honor |
Author: | Theodulf, Bishop of Orléans |
Translator (English): | J. M. Neale |
Translator (Malayalam sts. 1-5): | Anonymous |
Meter: | 7.6.7.6 D |
Language: | Malayalam |
Refrain First Line: | മാനം മഹത്വം സ്തോത്രം |
Copyright: | Public Domain |