1 യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
2 ദൈവ വചനം ജീവനും ശക്തിയും ആകയാൽ
ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മമരണം മാറും നീതിയിൽ അവൻ വാഴും
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
3 അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം
സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം
ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
4 സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ
സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
5 ലോകവും അവസാനിക്കും വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.