1 രാജൻ ദാ-വീദൂരിൽ പണ്ടു
മോശമാം തൊഴു-ത്തിലേ
സാധുവാ-യോർ മാതാവു താൻ
പ്ര-സ-വി-ച്ചൊരുണ്ണിയെ
അമ്മ ക-ന്നി മറിയം
യേശു ആ കുമാരനും.
2 വാനം വി-ട്ടു ഭൂവിൽ വന്നു
കർത്തൃ കർ-ത്തനാം ദൈവം
പുൽത്തൊട്ടി-യിൽ താൻ കിടന്നു
ഗോശാല തൻ കൊട്ടാരം
ഏഴയാം അഗതി പോൽ
വാസം ചെ-യ്തു ഭൂമിമേൽ
3 പാവപ്പെ-ട്ട മാതാവിനു
കീഴ്പ്പെട്ടാ-ദരിച്ചു താൻ
ബാല്യ കാലം എല്ലാം അൻപായ്
മാനിച്ച-ങ്ങു മേവിനാൻ
തന്നെ ക-ണ്ടു പഠിക്ക
തന്നെപ്പോലെ ജീവിക്ക
4 ബാലന്മാർക്കു നൽ ദൃഷ്ടാന്തം
ബാലനാ-യ് താൻ കാണിച്ചു
ബലഹീ-നൻ എന്നപോലെ
ദുഃഖിച്ചു, സന്തോഷിച്ചു
ഇമ്പ തുമ്പ നാളിലും
തുണ ചെയ്യും നമുക്കു
5 കണ്ണാൽ കാ-ണും അന്ത്യ നാളിൽ
നാമവ-ന്റെ സ്നേഹത്തിൽ
കർത്തൻ ആ ശിശു എന്നപ്പോൾ
ബോധമാകും സ്വർഗ്ഗത്തിൽ
ചേർത്തിടു-ന്നനേകരെ
കാത്തു ര-ക്ഷിച്ചാസ്ഥലെ
6 ഹീനമാം തൊഴു-ത്തിലല്ല
വല്ലഭൻ വലഭാഗേ
രാജമുടി ചൂടി തന്നെ
മാ തേജസിൽ കാണുമേ
വെള്ള വ-സ്ത്രം ധരിച്ചു
ചുറ്റും ഉണ്ടാം ശുദ്ധരും
Source: The Cyber Hymnal #14968